Entertainment

17കാരിയെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി ബിക്കിനിയില്‍ ചിത്രങ്ങള്‍ പകര്‍ത്തി; സംവിധായകന്‍ അറസ്റ്റില്‍

17കാരിയായ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി നിര്‍ബന്ധിച്ച് ബിക്കിനിയില്‍ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന പരാതിയിലാണ് അറസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ സംവിധായകന്‍ അറസ്റ്റില്‍. മറാത്തി നടനും സംവിധായകനുമായ മണ്ടര്‍ കുല്‍ക്കര്‍ണിയെയാണ് പൂണെ പോലീസ് അറസ്റ്റ് ചെയ്തത്. 17കാരിയായ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി നിര്‍ബന്ധിച്ച് ബിക്കിനിയില്‍ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. 

നാടകനടനായ കുല്‍ക്കര്‍ണി തീയേറ്റര്‍ വര്‍ക്ക്‌ഷോപ്പുകള്‍ നടത്താറുണ്ട്. അത്തരമൊരു വര്‍ക്ക്‌ഷോപ്പിനിടയിലാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തന്റെ നാടകത്തില്‍ അഭിനയിപ്പിക്കാം എന്നു പറഞ്ഞാണ് ആഗസ്റ്റ് 16 ന് ഇയാള്‍ പെണ്‍കുട്ടിയെ തന്റെ സ്വന്തം ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. പെണ്‍കുട്ടിക്ക് ധരിക്കാന്‍ വസ്ത്രങ്ങള്‍ നല്‍കിയ ശേഷം ചില ഫോട്ടോകളുമെടുത്തു. 

പിന്നീട് ഒരു ബിക്കിനി നല്‍കി അതു ധരിക്കാന്‍ അയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. പെണ്‍കുട്ടി ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീടു ധരിച്ചു. ബിക്കിനി ധരിച്ച പെണ്‍കുട്ടിയുടെ ഫോട്ടോകളും അയാള്‍ ക്യാമറയില്‍ പകര്‍ത്തി. സംഭവത്തിനു ശേഷം പെണ്‍കുട്ടി അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നു. അവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

ആഗസ്റ്റ് 23നാണ് ഇരുപത്തിനാലുകാരനായ കുല്‍ക്കര്‍ണി അറസ്റ്റിലാകുന്നത്. ഐ പി സി സെക്ഷന്‍ 354 പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുളള ശിക്ഷാനിയമപ്രകാരം സംവിധായകനെ അറസ്റ്റു ചെയ്തതായും പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT