Entertainment

19,278 ബട്ടണുകള്‍; സത്യന്‍ അന്തിക്കാട് ചിത്രം തീര്‍ത്ത് ജീന നിയാസ്

ബ്രഷും ചായവുമൊന്നുമില്ലാതെ പല തരം ബട്ടന്‍സ് കൊണ്ടാണ് അവര്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: ബ്രഷും ചായവുമൊന്നുമില്ലാതെ പല തരം ബട്ടന്‍സുകൊണ്ട് സത്യന്‍ അന്തിക്കാടിന്റെ ചിത്രം വരച്ച് ചിത്രകാരി ജീന നിയാസ്. 24 ചതുരശ്ര അടി വലിപ്പത്തിലാണ് ചിത്രം നിര്‍മ്മിച്ചത്. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും' 'ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും' അംഗീകാരവും  ഈ ചിത്രത്തിലൂടെ ചിത്രകാരിക്ക് ലഭിച്ചു. സത്യന്‍ അ്ന്തിക്കാട് തന്നെയാണ് ഈ ചിത്രം ഫെയസ്്ബുക്കില്‍ പങ്കുവച്ചത്.

സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്

ഇതൊരു ചിത്രകാരിക്കുള്ള ആദരവാണ്. പലരും പലരുടേയും ചിത്രങ്ങള്‍ അതിമനോഹരമായി വരച്ചു കണ്ടിട്ടുണ്ട്. അപൂര്‍വമായി ചിലര്‍ എന്റെ ചിത്രവും വരച്ച് സമ്മാനിക്കാറുണ്ട്. അതില്‍ നിന്നൊക്കെ വിഭിന്നമായി ജീന നിയാസ് എന്ന ചിത്രകാരി ഒരു ചിത്രത്തിലൂടെ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. 
ബ്രഷും ചായവുമൊന്നുമില്ലാതെ പല തരം ബട്ടന്‍സ് കൊണ്ടാണ് അവര്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയത്. അതും 24 ചതുരശ്രയടി വലുപ്പത്തില്‍. ഈ ചിത്രത്തെ മുന്‍ നിര്‍ത്തി 'ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും' 'ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും' അംഗീകാരം അവര്‍ക്കു ലഭിച്ചിരിക്കുന്നു എന്നത് സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ്.  ജീന നിയാസിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. 
ഇനി എപ്പോഴെങ്കിലും കേരളത്തില്‍ ബട്ടന്‍സിന് ക്ഷാമം നേരിട്ടാല്‍ ഞാനൊരു സമ്പന്നനാകാനുള്ള സാദ്ധ്യതയുണ്ട്. 
കാരണം പത്തൊമ്പതിനായിരത്തി ഇരുനൂറ്റി എഴുപത്തെട്ട് ബട്ടണുകള്‍ കൊണ്ട് തീര്‍ത്ത ഈ ചിത്രം ഞാനിവിടെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT