Entertainment

20 കോടിയോ! അതുക്കും മേലെ ; യൂട്യൂബില്‍ സൂപ്പര്‍ഹിറ്റായി 'റൗഡി ബേബി' (വീഡിയോ) 

ഡാന്‍സ് ചെയ്ത് തകര്‍ക്കുന്ന ധനുഷിനൊപ്പം മിന്നു പ്രകടനവുമായി സായി പല്ലവി എത്തിയപ്പോള്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാവുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ധനുഷും സായ് പല്ലവിയും തകര്‍ത്താടിപ്പാടിയ 'റൗഡി ബേബി' ബില്‍ബോര്‍ഡ് ചാര്‍ട്ടില്‍ കയറിക്കൂടിയത്. ഒറ്റ ഡാന്‍സിലൂടെ സായ് പല്ലവി കീഴടക്കിയത് ഇതുവരെ ഇരുപതരക്കോടി ഹൃദയങ്ങളാണ്.

 ഫാസ്റ്റ് നമ്പര്‍ ഡാന്‍സായ റൗഡി ബേബിക്ക് കൊറിയോഗ്രഫി ചെയ്തത് പ്രഭുദേവയാണ്. ഡാന്‍സ് ചെയ്ത് തകര്‍ക്കുന്ന ധനുഷിനൊപ്പം മിന്നു പ്രകടനവുമായി സായി പല്ലവി എത്തിയപ്പോള്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാവുകയായിരുന്നു. 

മാരി-2വിലെ ഗാനത്തിന് സംഗീതം നല്‍കിയത് യുവാന്‍ ശങ്കര്‍ രാജയാണ്. തെന്നിന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഗാനമെന്ന റെക്കോര്‍ഡാണ് 'റൗഡി ബേബികള്‍' അവസാനം സ്വന്തമാക്കിയത്. നിവിന്‍ പോളിക്കൊപ്പം 'പ്രേമ'ത്തിലും തകര്‍പ്പന്‍ ഡാന്‍സായിരുന്നു മലയാളികളുടെ 'മലര്‍ മിസ് ' നടത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സായ് പല്ലവി വെള്ളിത്തിരയിലേക്ക് എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

SCROLL FOR NEXT