Entertainment

20 വർഷത്തിന് ശേഷം രവീണ ടണ്ടൻ തെലുങ്കിൽ; കെജിഎഫ് 2വിൽ ഇന്ത്യൻ പ്രധാനമന്ത്രി 

ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തിൽ വില്ലനായി എത്തുന്നു

Author : സമകാലിക മലയാളം ഡെസ്ക്

രുപതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തെലുങ്ക് സിനിമാലോകത്തേക്ക് തിരിച്ചെത്തുകയാണ് നടി രവീണ ടണ്ടൻ. ബ്രഹ്മാണ്ഡചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരത്തിന്റെ തിരിച്ചുവരവ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് ചിത്രത്തിൽ രവീണയെ തേടി എത്തിയിരിക്കുന്നത്. 

"കെജിഎഫിന്റെ കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു. പ്രശാന്ത് വളരെ മനോഹരമായാണ് എനിക്ക് കഥ പറഞ്ഞുതന്നത്. ചിത്രത്തിന്റെ ആദ്യഭാഗം കാണുന്നതിനുമുന്‍പേ രണ്ടാംഭാഗത്തിന്റെ കഥ എന്നോട് പറഞ്ഞിരുന്നു", രവീണ പറഞ്ഞു.

രാമിക സെന്‍ എന്നാണ് രവീണയുടെ കഥാപാത്രത്തിന്റെ പേര്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തിൽ വില്ലനായി എത്തുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.  ആദ്യഭാഗത്തിൽ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലനെയാണ് രണ്ടാം ഭാ​ഗത്തിൽ സഞ്ജയ് അവതരിപ്പിക്കുക.  അധീരയെന്നാണ് സഞ്ജയുടെ കഥാപാത്രത്തിന്റെ പേര്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു