Entertainment

24 കിസ്സെസിന്റെ മേയ്ക്കിങ് വിഡിയോ പുറത്തുവിട്ടു; ഇതിലും ഭേദം നീലചിത്രങ്ങളെന്ന് വിമർശനം (വിഡിയോ) 

പേര് സൂചിപ്പിക്കുന്നതുപോലെ സിനിമയിലെ ചുംബനരം​ഗങ്ങൾ മാത്രം ചിത്രീകരിക്കുന്നതിന്റെ വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഹേബ പട്ടേലും അദിത് അരുണും പ്രധാനവേഷങ്ങളിൽ എത്തുന്ന തെലുങ്ക് ചിത്രം 24 കിസ്സെസിന്റെ മേയ്ക്കിങ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചൂടൻ ചർച്ച. പേര് സൂചിപ്പിക്കുന്നതുപോലെ സിനിമയിലെ ചുംബനരം​ഗങ്ങൾ മാത്രം ചിത്രീകരിക്കുന്നതിന്റെ വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. 

കഴിഞ്ഞ മാസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടപ്പോഴും വലിയ ചർച്ചയായിരുന്നു. അയോധ്യകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 23ന് റിലീസ് ചെയ്യും. ചിത്രം വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

എന്നാൽ മേയ്ക്കിങ് വിഡിയോ പുറത്തുവിട്ടതിന് പിന്നാലെ വിമർശനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. ഗ്ലാമറിന്റെ പേരിൽ എന്തുവൃത്തികേടും ചെയ്യാമെന്ന നിലവാരത്തിലായി സിനിമകളെന്നും ഇതിലും ഭേദം നീല ചിത്രങ്ങളാണെന്നുമാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍. ചിത്രത്തിലെ നായിക ഹേബ പട്ടേലിനെതിരെയും വി‌മർശനങ്ങൾ വന്നുകഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

SCROLL FOR NEXT