ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ ഇൻസ്റ്റ​ഗ്രാം
Entertainment

29 വർഷമായി പ്രണയിച്ചു കൊതി തീരാതെ രാജും സിമ്രാനും; സന്തോഷം പങ്കുവച്ച് കജോൾ

ഷാരൂഖ് ഖാൻ- കജോൾ താരജോഡിയെ ജനപ്രിയമാക്കിയ ചിത്രമാണ് ഡിഡിഎൽജെ.

സമകാലിക മലയാളം ഡെസ്ക്

തുജേ ദേഖാ തോ യേ ജാനാ സനം... ഒരിക്കലെങ്കിലും ഈ പാട്ട് കേൾക്കാത്തവരോ മൂളാത്തവരോ വളരെ വിരളമായിരിക്കും. ഭാഷകളുടെ വേർതിരിവില്ലാതെ ഒഴുകിപ്പടർന്ന പ്രണയകാവ്യമായിരുന്നു 1995 ഒക്ടോബർ 20 ന് തിയറ്ററുകളിലെത്തിയ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഡിഡിഎൽജെ ഇന്നും സിനിമാ പ്രേക്ഷകരുടെ ഫേവറീറ്റ് സിനിമകളുടെ ലിസ്റ്റിൽ ആദ്യ സ്ഥാനത്തു തന്നെയുണ്ടാകും.

ഷാരൂഖ് ഖാൻ- കജോൾ താരജോഡിയെ ജനപ്രിയമാക്കിയ ചിത്രമാണ് ഡിഡിഎൽജെ. ഇരുവരെയും സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തിയ ചിത്രം. ഇന്ന് ചിത്രം പുറത്തിറങ്ങിയിട്ട് 29 വർഷം പൂർത്തിയായി. ചിത്രത്തിന്റെ ഓർമ്മ നടി കജോളും പങ്കുവച്ചിട്ടുണ്ട്. രാജ് മൽഹോത്ര, സിമ്രാൻ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ ഷാരൂഖ് ഖാനും കജോളുമെത്തിയത്.

റിലീസിന് ശേഷം ഇന്ത്യയിലും വിദേശത്തും മികച്ച കളക്ഷൻ നേടിയ ചിത്രം, ആ വർഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും നേടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച ചിത്രങ്ങളിലൊന്ന് എന്ന അംഗീകാരവും ചിത്രം നേടിയിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളും വമ്പൻ ഹിറ്റുകളായിരുന്നു. തൊണ്ണൂറുകളിൽ കാമ്പസുകളെയും ആഘോഷവേദികളെയും ഒരുപോലെ ത്രസിപ്പിച്ച ഒരുപിടി നല്ല ഗാനങ്ങൾ ചിത്രം സമ്മാനിച്ചു.

സഹോദരന്മാരായ ജതിൻ, ലളിത് എന്നിവരാണ് ചിത്രത്തിന്‍റെ സംഗീതമൊരുക്കിയത്. അമരീഷ് പുരി, അനുപം ഖേർ, മന്ദിര ബേദി, കരൺ ജോഹർ എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധായകനെന്ന നിലയിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് ആദിത്യ ചോപ്ര ഒരുക്കിയ ഈ പ്രണയകാവ്യം അദ്ദേഹത്തിന്‍റെ സിനിമ ജീവിതത്തിലെ നാഴികക്കല്ലായി മാറി. ഇന്നും ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസിൽ രാജും സിമ്രാനും മായാതെ നിൽക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

SCROLL FOR NEXT