Entertainment

3,850 രൂപയിൽ നിന്ന് ഒറ്റ മാസത്തിൽ 36,000ത്തിലെത്തി, അടഞ്ഞുകിടന്ന വീട്ടിൽ 8000ത്തിന് മുകളിലും; വൈദ്യുതി ബിൽ കണ്ട് ഞെട്ടി തപ്സി പന്നു 

ആരും താമസിക്കാത്ത മാസത്തിൽ ഒരിക്കൽ വൃത്തിയാക്കുന്നതിന് മാത്രം തുറക്കുന്ന വീട്ടിൽ 8640 രൂപയാണ് ബിൽ തുക

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിന് പിന്നാലെ വന്ന വൈദ്യുതി ബിൽ കണ്ട് അക്ഷരാർത്ഥത്തിൽ അമ്പരന്നിരിക്കുകയാണ് ബോളിവുഡ് നടി തപ്സി പന്നു. 3,850 രൂപയായിരുന്ന ബിൽ തുക ഒറ്റ മാസത്തെ വ്യത്യാസത്തിൽ 36,000 രൂപയായാണ് ഉയർന്നിരിക്കുന്നത്. അഡാനി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപയോക്താവായ തപ്സി ബിൽ സഹിതം ‌പങ്കുവച്ച് ട്വിറ്റ് ചെയ്യുകയായിരുന്നു. 

മേയിൽ 3,850 രൂപയായിരുന്ന നടിയുടെ ബിൽ തുക. ജൂണിൽ ഇത് 36,000 രൂപയായി ആണ് ഉയർന്നിരിക്കുന്നത്. തപ്സിയുടെ ട്വീറ്റിന് മറുപടിയായി സമാന രീതിയിൽ വൈദ്യുതി ബിൽ ലഭിച്ച പലരും പ്രതികരിച്ചിട്ടുണ്ട്. 

അടഞ്ഞുകിടന്ന വീട്ടിൽ വന്ന വൈദ്യുതി ബില്ലിലെ ക്രമക്കേടും നടി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ആരും താമസിക്കാത്ത മാസത്തിൽ ഒരിക്കൽ വൃത്തിയാക്കുന്നതിന് മാത്രം തുറക്കുന്ന വീട്ടിൽ 8640 രൂപയാണ് ബിൽ തുക. തങ്ങളാരും അറിയാതെ അവിടെ ആരെങ്കിലും താമസിക്കാൻ തുടങ്ങിയിട്ടുണ്ടോ എന്നാണ് പരിഹാസരൂപേണ തപ്സി ചോദിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ ലോക്ഡൗണിനിടെ വൻ തുക വൈദ്യുതി ബിൽ ലഭിക്കുന്നതിൽ പലരും പ്രതിഷേധം അറിയിക്കുന്നതിനിടെയാണ് തപ്സിയും പ്രതികരിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'