Entertainment

38ല്‍ ചന്തു, 68ല്‍ മാമാങ്കം; തലമുറകളെ മോഹിപ്പിക്കുന്ന സൗന്ദര്യം; വിസ്മയിപ്പിച്ച് മാമാങ്കം പുതിയ ലുങ്ക് 

പിറന്നാള്‍ ദിനത്തില്‍ മാമാങ്കത്തിലെ പുതിയ ഭാവമാണ് മമ്മൂട്ടി പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

താരരാജാവായ മമ്മൂട്ടിയുടെ 68-ാം ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന് ഇത്രയും പ്രായമായോ എന്ന ഞെട്ടലോടെയുളള ചോദ്യങ്ങള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍മീഡിയ. ഇതിനിടെ മമ്മൂട്ടി തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

പിറന്നാള്‍ ദിനത്തില്‍ മാമാങ്കത്തിലെ പുതിയ ഭാവമാണ് മമ്മൂട്ടി പുറത്തുവിട്ടത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അമ്പരപ്പും ചോദ്യങ്ങളും ഒട്ടേറെയാണ്. 'ഉടയാതെ ഈ ശരീരം എങ്ങനെ സൂക്ഷിക്കുന്നു?. അറുപത്തിയെട്ടിലും പതിനെട്ടുകാരനെ അനുസ്മരിപ്പിക്കുന്ന ശരീര തികവ്, ഊര്‍ജം, പ്രസരിപ്പ്. തലമുറകളെ മോഹിപ്പിച്ച, ആവേശം കൊളളിച്ച, അഭിനയത്തിന്റെ ആ വിസ്മയം, 68ന്റെ നിറവില്‍ അഴകിന്റെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍,'- അങ്ങനെ മമ്മൂട്ടിയെ പ്രശംസിച്ച് കൊണ്ടും ജന്മദിനാശംസകള്‍ നേര്‍ന്നും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 38 വയസ് മാത്രം പ്രായമുളളപ്പോഴാണ് മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ചത്. ഇന്ന് പതിറ്റാണ്ടുകള്‍ കടന്നുപോയിട്ടും ആ ചെറുപ്പം മമ്മൂട്ടിയില്‍ മാഞ്ഞുപോയിട്ടില്ല. ഇപ്പോഴും മമ്മൂട്ടിയെ കണ്ടാല്‍ ചെറുപ്പം തോന്നുന്നു എന്ന് ആരും പറഞ്ഞുപോകും.

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം സിനിമയോടുള്ള അടങ്ങാത്ത സ്‌നേഹമാണെന്ന് സുഹൃത്തും തിരക്കഥാകൃത്തുമായ എസ് എന്‍ സ്വാമി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. സിനിമയില്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാന്‍ മമ്മൂട്ടിക്ക് സാധിക്കില്ല. സിനിമ എന്ന പ്രണയം നഷ്ടമാകാതിരിക്കാന്‍ എന്ത് ത്യാഗം സഹിക്കാനും അദ്ദേഹം തയാറാണെന്നും എസ് എന്‍ സ്വാമി പറഞ്ഞിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം