Entertainment

49-ാമത്തെ വയസില്‍ ഭാര്യയെ വീണ്ടും വിവാഹം ചെയ്തു; അമ്മ പറഞ്ഞിട്ടെന്ന് നടന്‍ ഗോവിന്ദ

1987ലായിരുന്നു ​ഗോവിന്ദയുടെയും സുനിതയുടെയും ആദ്യ വിവാഹം

സമകാലിക മലയാളം ഡെസ്ക്

49-ാം വയസ്സിൽ ഭാര്യ സുനിതയെ വീണ്ടും വിവാഹം ചെയ്ത് ബോളിവുഡ് നടന്‍ ഗോവിന്ദ. അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് സുനിതയെ വീണ്ടും വിവാഹം ചെയ്തതെന്ന് ​ഗോവിന്ദ പറഞ്ഞു. ആപ് കി അദാലത്ത് എന്ന ടെലിവിഷന്‍ ഷോയിലാണ് വീണ്ടും വിവാഹം ചെയ്തതിനെക്കുറിച്ച് ​ഗോവിന്ദ തുറന്നുപറഞ്ഞത്. 

1987ലായിരുന്നു ​ഗോവിന്ദയുടെയും സുനിതയുടെയും ആദ്യ വിവാഹം. ന്യൂമറോളജി, ജ്യോതിഷം തുടങ്ങിയ കാര്യങ്ങളില്‍ തനിക്ക് വലിയ വിശ്വാസമാണെന്നും ഭാര്യയെ വീണ്ടും വിവാഹം കഴിക്കണമെന്നത് തന്റെ അമ്മയുടെ തീരുമാനമാണെന്നുമാണ് ഗോവിന്ദയുടെ വാക്കുകള്‍.

"സുനിതയെ ആദ്യം വിവാഹം കഴിച്ചപ്പോള്‍ അത് സ്വകാര്യ ചടങ്ങായിരുന്നു. അന്നത്തെ കാലത്ത് തിളങ്ങിനില്‍ക്കുന്ന ഒരു നടന്‍ വിവാഹിതനായാല്‍ ആരാധക പിന്തുണ കുറയുമെന്ന ധാരണയുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു വിവാഹം രഹസ്യമാക്കിവെച്ചത്", ​ഗോവിന്ദ പറഞ്ഞു. 

ന്യൂമറോളജി പ്രകാരമാണ് താന്‍ ഗോവിന്ദ എന്ന പേര് സ്വീകരിച്ചതെന്നും സിനിമയില്‍ വിജയിക്കാന്‍ പതിനാലാം വയസ് മുതല്‍ ഇരുപത്തിനാല് ലക്ഷം തവണ ഗായത്രി മന്ത്രം ഉരുവിട്ടിരുന്നെന്നും ​ഗോവിന്ദ പറയുന്നു. "അതും അമ്മയുടെ ഉപദേശമായിരുന്നു. ഒരു നായകനു വേണ്ട രൂപമൊന്നും അന്ന് എനിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് അതിന് കാരണം", താരം അഭിമുത്തിൽ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT