മമ്മൂട്ടി/ ഫേയ്സ്ബുക്ക് 
Entertainment

നിങ്ങളുടെ സ്നേഹം എന്നെ കീഴടക്കി; നന്ദി പറഞ്ഞ് മമ്മൂട്ടി

ഫേയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടി നന്ദി അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സിനിമാ പ്രവർത്തകരും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോൾ ആശംസകൾ അറിയിച്ചവർക്കെല്ലാം നന്ദി പറയുകയാണ് പ്രിയതാരം. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടി നന്ദി അറിയിച്ചത്. 

'നിങ്ങൾ എല്ലാവരിൽ നിന്നുമുള്ള ഈ സ്നേഹം എന്നെ കീഴടക്കിയിരിക്കുന്നു. എന്‍റെ സഹപ്രവര്‍ത്തകരും എല്ലായിടത്തുനിന്നുമുള്ള ആരാധകരും. നിങ്ങള്‍ ഓരോരുത്തരോടും നന്ദി"- മമ്മൂട്ടി കുറിച്ചു. തന്റെ ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. 

ഇന്നലെയാണ് മമ്മൂട്ടി സിനിമയിൽ 50 വർഷം പൂർത്തിയാക്കിയത്. 1971 ആ​ഗസ്റ്റ് 6 ൽ റിലീസ് ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം കാമറയ്ക്ക് മുന്നിലെത്തുന്നത്. ഡയലോ​ഗു പോലുമില്ലാത്ത ചെറിയ വേഷത്തിലായിരുന്നു അരങ്ങേറ്റം. അതു കഴിഞ്ഞ് ഒൻപതു വർഷങ്ങളാണ് നായകനാവാൻ മമ്മൂട്ടി കാത്തിരുന്നത്. 'ബിഗ് ബി'ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന 'ഭീഷ്‍മ പര്‍വ്വത്തിന്റെ തിരക്കിലാണ് താരമിപ്പോൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി