

ന്യൂഡല്‍ഹി: പുതിയ ജീപ്പ് എസ് യുവി നിര്‍മ്മിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സും സ്റ്റെല്ലാന്റിസും തമ്മില്‍ പങ്കാളിത്ത കരാര്‍. ടാറ്റ സിയറയുടെ അര്‍ഗോസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ജീപ്പ് എസ് യുവി.
ആഭ്യന്തര തലത്തില്‍ ജെ1ജെ എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന വാഹനം സിയറയിലുള്ളതുപോലെ തന്നെ പെട്രോള്‍/ഡീസല്‍ കൂടാതെ ഇലക്ട്രിക് പവര്‍ ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. വിവിധ വലിപ്പത്തിലുള്ള വാഹനങ്ങളും പവര്‍ട്രെയിനുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ടാറ്റയുടെ മോഡുലാര്‍ വാഹന പ്ലാറ്റ്‌ഫോമാണിത്. പ്ലാറ്റ്‌ഫോമിന്റെ ഉടമസ്ഥാവകാശം ടാറ്റയുടെ കൈവശം തന്നെയായിരിക്കും. അതേസമയം സ്‌റ്റെല്ലാന്റിസിന് ടാറ്റ മോട്ടോഴ്‌സ് ലൈസന്‍സ് നല്‍കും. മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവിലുള്ള ഫിയറ്റ് ഇന്ത്യ ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ സംയുക്ത സംരംഭ ഫാക്ടറിയിലാകും നിര്‍മ്മിക്കുക. 2028 പകുതിയോടെ വാഹനം വിപണിയിലെത്തിക്കാനാണ് പദ്ധതി.
ജീപ്പ് വാഹനങ്ങള്‍ക്ക് 4x4 ഓപ്ഷനാണ് ഉള്ളത്. പുതിയ പങ്കാളിത്തം 4WD സിയറ വേരിയന്റിന്റെ വികസനം വേഗത്തിലാക്കും. ഇതിന്റെ ഇലക്ട്രിക് പതിപ്പില്‍ ടാറ്റയുടെ ക്വാഡ്-വീല്‍- ഡ്രൈവ് സിസ്റ്റമാണ് ഉള്ളത്. 2028 ഓടേ ലോകമെമ്പാടും 1,00,000 പ്രാദേശികമായി നിര്‍മ്മിച്ച വാഹനങ്ങള്‍ വില്‍ക്കുക എന്നതാണ് സ്റ്റെല്ലാന്റിസിന്റെ ലക്ഷ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates