ജനറേറ്റീവ് എഐ വോയ്‌സ് അസിസ്റ്റന്റ്, ഹ്യുണ്ടായി ബയോണ്‍ അവതരിപ്പിച്ചു, ലോഞ്ച് 26ന്, അറിയാം ഫീച്ചറുകള്‍

ഇന്ത്യയില്‍ വില്‍പ്പന ലക്ഷ്യമിട്ടുള്ള, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പുതിയ എസ് യുവിയായ ബയോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചു.
Hyundai Bayon Unveiled
Hyundai Bayon Unveiledsource: Hyundai
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വില്‍പ്പന ലക്ഷ്യമിട്ടുള്ള, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പുതിയ എസ് യുവിയായ ബയോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. വെന്യൂവിനും ക്രെറ്റയ്ക്കും ഇടയിലാണ് ഇത് സ്ഥാനംപിടിക്കുക. ഒക്ടോബര്‍ 26ന് വാഹനം ഔദ്യോഗികമായി ലോഞ്ച് ചെയ്യും. അന്ന് തന്നെ വിലയും പ്രഖ്യാപിക്കും. ഡീലര്‍ഷിപ്പുകള്‍ വഴിയും ഹ്യുണ്ടായി വെബ്‌സൈറ്റ് വഴിയും 11,000 രൂപ നല്‍കി ഇപ്പോള്‍ തന്നെ ബുക്കിങ് നടത്താം.

സ്പ്ലിറ്റ് ഹെഡ് ലാമ്പ് സെറ്റപ്പ്, ബോണറ്റിന്റെ മുഴുവന്‍ വീതിയിലും ക്രമീകരിച്ചിരിക്കുന്ന ഡിആര്‍എല്ലുകള്‍, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, പിക്‌സല്‍ ശൈലിയിലുള്ള അലോയ് വീലുകള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. പുതിയ ഐ20യോട് സാമ്യമുള്ള ഡ്യുവല്‍ ടോണ്‍ തീമാണ് അകത്തളത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ ഉള്‍ക്കൊള്ളുന്ന വലിയൊരു കര്‍വ്ഡ് പാനലും ഇതിലുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി കാമറ, ഇലക്ട്രിക് സണ്‍റൂഫ്, ടൈപ്പ് സി യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയും ഇതിലുണ്ട്.

Hyundai Bayon Unveiled
Hyundai Bayon Unveiledsource: Hyundai

ജനറേറ്റീവ് എഐ വോയ്‌സ് അസിസ്റ്റന്റ് ഉള്ള ഹ്യുണ്ടായി ഇന്ത്യയുടെ ആദ്യ കാറാണിത്. റെസ്‌പോണ്‍സുകള്‍ക്കായി Perplextiy സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വോയ്‌സ് പ്രോസസിങ്ങിനായി സൗണ്ട്ഹൗണ്ട് എഐയും ഉപയോഗിക്കുന്നു. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഇതിലുള്ളത്. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഐവിടി- സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായാണ് വാഹനം വിപണിയില്‍ എത്തുന്നത്.

Hyundai Bayon Unveiled
പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്‌ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ്‍ 2026 വിപണിയില്‍
Hyundai Bayon Unveiled
പ്രാരംഭ വില 6.73 ലക്ഷം രൂപ, വരുന്നു ടൊയോട്ട ഗ്ലാന്‍സ ഫെയ്‌സ് ലിഫറ്റ്; വിശദാംശങ്ങള്‍
Summary

Hyundai Bayon Unveiled, launch on 26 October

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com