Entertainment

50 കോടി വാരി ലവ് ആക്ഷന്‍ ഡ്രാമ; നന്ദി പറഞ്ഞ് നിവിന്‍ പോളി; പുതിയ ടീസര്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ഓണം റിലീസായാണ് തീയെറ്ററില്‍ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

യന്‍താരയും നിവിന്‍ പോളിയും ഒന്നിച്ച ലവ് ആക്ഷന്‍ ഡ്രാമ 50 കോടി ക്ലബ്ബില്‍. ആഗോളതലത്തിലാണ് ചിത്രം 50 കോടി നേടിയത്. നിവിന്‍ പോളിയാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. പിന്തുണച്ചവര്‍ക്ക് നന്ദി പറയുന്നതായും നിവിന്‍ കുറിച്ചു. സ്‌പെഷ്യല്‍ ടീസറിനൊപ്പമാണ് താരം സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. 

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ഓണം റിലീസായാണ് തീയെറ്ററില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ മാത്രമല്ല വിദേശത്തും മികച്ച പ്രതികരണം നേടിയിരുന്നു. കൂടാതെ കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. 50 കോടി ക്ലബില്‍ ഇടംപിടിക്കുന്ന നിവിന്‍ പോളിയുടെ മൂന്നാമത്തെ സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. നേരത്തെ പ്രേമം, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളാണ് ഈ നേട്ടം കൈവരിച്ചത്. 

ഫണ്‍ടാസ്റ്റിക്‌സ് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരുന്നത്. നിവിന്‍ പോളി-നയന്‍താര ജോടികളായിരുന്നു സിനിമയുടെ പ്രധാനആകര്‍ഷണം. അജുവിന്റെ കോമഡിയും ചിത്രത്തിന് മുതല്‍ക്കൂട്ടായി. ശ്രീനിവാസന്‍,രണ്‍ജി പണിക്കര്‍, ജൂഡ് ആന്റണി, ബിജു സോപാനം,ധന്യ ബാലകൃഷ്ണന്‍, സുന്ദര്‍ രാമു തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്