Entertainment

@60! 'ഇനിയെങ്കിലും ഈ പ്രായം ഒന്ന് കുറക്കാമോ ഗൂഗിളേ'!; മുടി വെട്ടി പുത്തന്‍ ലുക്കില്‍ നീന

മുടിയുടെ നീട്ടം തോളൊപ്പമാക്കി ഗോള്‍ഡന്‍ ഹൈലൈറ്റും നല്‍കിയാണ് നീനയുടെ മേക്കോവര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുടിയൊക്കെ വെട്ടി കിടിലന്‍ മേക്കോവര്‍ തന്നെ നടത്തിയിരിക്കുകയാണ് ബോളിവുഡ് നടി നീന ഗുപ്ത. തന്റെ ട്വിറ്റര്‍ പേജിലൂടെ നീന തന്നെയാണ് പുതിയ ലുക്കിലുള്ള ചിത്രം പുറത്തുവിട്ടിരിക്കുന്നത്. മുടിയുടെ നീട്ടം തോളൊപ്പമാക്കി കുറച്ച് ഗോള്‍ഡന്‍ ഹൈലൈറ്റും നല്‍കിയാണ് നീനയുടെ മേക്കോവര്‍.

ചിത്രം പുറത്തുവിട്ടതിനൊപ്പം നീന കുറിച്ച രസകരമായ ക്യാപ്ഷനാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'ഗുഗിള്‍ ഇനിയെങ്കിലും എന്റെ പ്രായമൊന്ന് കുറച്ചുകാണിക്കൂ' എന്നാണ് താരം കുറിച്ചിരിക്കുന്നത്.

ശുഭ മംഗള്‍ സ്യാദാ സാവ്ധാന്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് 60കാരിയായ നീന. ഡ്രീം ഗേള്‍, ബാല എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ആയുഷ്മാന്‍ ഖുരാന നായകനാകുന്ന ചിത്രമാണ് ഇത്. ഹിതേഷ് കെവലയ്യ സംവിധാനം ചെയ്യുന്ന ചിത്രം ആനന്ദ് എല്‍. റായ്, ഭൂഷണ്‍ കുമാര്‍ എന്നിവരാണ് നിര്‍മാണം. സ്വവര്‍ഗ പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT