Entertainment

68 കിലോയിൽ നിന്ന് 84 കിലോയിലേക്ക്; കുടവയറനായി കൃഷ്ണ ശങ്കർ; മേക്കോവർ ചിത്രം വൈറൽ

തൊബാമ എന്ന സിനിമയ്ക്കു വേണ്ടി 15 കിലോ ഭാരം കൃഷ്ണ ശങ്കർ കൂട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളി നായകനായി എത്തിയ നേരത്തിലൂടെയാണ് കൃഷ്ണ ശങ്കർ ശ്രദ്ധ നേടുന്നത്. തുടർന്ന് പ്രേമത്തിൽ കോയ എന്ന കഥാപാത്രമായി എത്തിയതോടെ മലയാളികളുടെ ഇഷ്ടതാരമായി കൃഷ്ണ ശങ്കർ മാറി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നതേ താരത്തിന്റെ മേക്കോവർ ചിത്രമാണ്. തൊബാമ എന്ന സിനിമയ്ക്കു വേണ്ടി 15 കിലോ ഭാരം കൃഷ്ണ ശങ്കർ കൂട്ടിയത്.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം മേക്കോവർ ചിത്രം പങ്കുവെച്ചത്. . ''കിച്ചുവിൽ നിന്ന് മമ്മുവിലേക്ക്, 68 കിലോ​ഗ്രാംസ് ടു 84 കിലോ​ഗ്രാംസ്''- എന്നഅടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. പെർഫക്ട് ശരീരവുമായി ജിമ്മിൽ നിൽക്കുന്നതാണ് ഒരു ചിത്രം. മറ്റൊന്നിൽ കുടവയറൊക്കെ ചാടിയ ലുക്കിലാണ് താരം. ശരീരത്തിന് മാത്രമല്ല ഹെയർസ്റ്റൈലിലും അപ്പിയറൻസിലും മാറ്റമുണ്ട്.

രസകരമായ കമന്റുകളാണ് പോസ്റ്റിന് അടിയിൽ നിറയുന്നത്. ഇപ്പോൾ മമ്മുവിൽ നിന്ന് കിച്ചുവിലേക്ക് എത്തിയോ എന്നാണ് ചിലരുടെ ചോദ്യം. താരത്തിന്റെ ഡെഡിക്കേഷനെ പ്രശംസിക്കുന്നവരുമുണ്ട്. മൊഹസിൻ കാസിം സംവിധാനം ചെയ്ത തൊബാമയിലാണ് മമ്മു എന്ന കഥാപാത്രമായി കൃഷ്ണ ശങ്കർ എത്തിയത്. സിജു വിൽസൺ, ഷറഫുദ്ദിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം