Entertainment

81കാരി അമ്മായിഅമ്മയ്ക്കൊപ്പം അങ്കിതയുടെ വർക്ക്ഔട്ട്; വിഡിയോ കണ്ട് അമ്പരന്ന് ആരാധകർ

അങ്കിതയ്ക്കൊപ്പം വർക്കൗട്ട് ചെയ്യ്ത് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് അമ്മ.

സമകാലിക മലയാളം ഡെസ്ക്

ർക്ക്ഔട്ട് വിഡിയോകളിലൂടെ എന്നും ആരാധകരെ അമ്പരപ്പിക്കുന്ന താരജോഡികളാണ് മിലിന്ദ് സോമനും ഭാര്യ  അങ്കിത കോൻവാറും. എന്നാൽ ഇപ്പോൾ ട്രെൻഡിങ്ങാവുന്നത് താരജോഡികൾ അല്ല. മിലിന്ദിന്റെ 81 വയസുള്ള അമ്മയാണ്. അങ്കിതയ്ക്കൊപ്പം വർക്കൗട്ട് ചെയ്യ്ത് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് അമ്മ. 

ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിലിരിക്കുന്നതിനിടയിലാണ് അങ്കിത അമ്മായിഅമ്മ ഉഷ സോമനൊപ്പം വർക്ക്ഔട്ട് ചെയ്യാൻ ഇറങ്ങിയത്. ഒരു കാലിൽ മുന്നോട്ടു ചാടുന്നതാണ് വിഡിയോയിൽ വർക്ക്ഔട്ട് ഡ്രസിലാണ് അങ്കിത. എന്നാൽ സാരിയാണ് ഉഷയുടെ വേഷം. 80 വയസുവരെ ജീവിച്ചിരിക്കാൻ പറ്റിയാൽ അമ്മയുടെ പോലെ ഹെൽത്തിയായി ഇരിക്കാനാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും അങ്കിത കുറിച്ചു. നിരവധി പേർക്ക് അമ്മ മാതൃകയാണെന്നും അങ്കിത പറയുന്നുണ്ട്. 

അമ്മായിഅമ്മയുടേയും മരുമകളുടേയും വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മിലിന്ദിന്റെ ഫിറ്റ്നസിന്റെ രഹസ്യം ഇപ്പോഴാണ് മനസിലായതെന്നും അവർ കുറിക്കുന്നു. ആദ്യമായിട്ടല്ല ഉഷ സോഷ്യൽ മീഡിയയെ ഞെട്ടിക്കുന്നത്. മിലിന്ദിനൊപ്പം വർക്ക്ഔട്ട് ചെയ്യുന്നതിന്റേയും പ്ലാങ്ക് ചെയ്യുന്നതിന്റേയുമെല്ലാം വിഡിയോകൾ മുൻപ് വൈറലായിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം... ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്'

സീരിയല്‍ നടിക്ക് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചു, നിരന്തരം അശ്ലീല സന്ദേശങ്ങള്‍: മലയാളി യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍

'കോണ്‍ഗ്രസ് യുവരാജാവിന്റെ കല്യാണം നടക്കട്ടെ'; മോദിയെ പരിഹസിച്ച ഖാര്‍ഗെയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്‍

SCROLL FOR NEXT