ഗോകുൽ ഇൻസ്റ്റ​ഗ്രാം
Entertainment

'ഇത് അദ്ദേഹത്തിനുള്ള എന്റെ ട്രിബ്യൂട്ട്'; ഞെട്ടിക്കുന്ന ലുക്കിൽ ​ഗോകുൽ

ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്ൽ ആണ് തനിക്ക് പ്രചോദനമായത് എന്നാണ് ​ഗോകുൽ കുറിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടുജീവിതത്തിലെ ഹക്കീം ആയി പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് കെആർ ​ഗോകുൽ. പൃഥ്വിരാജിനൊപ്പം ​ഗോകുലും വലിയ രീതിയിൽ ശരീര ഭാ​രം കുറച്ചിരുന്നു. ഇപ്പോൾ ശരീര ഭാരം കുറച്ച സമയത്തെ ഞെട്ടിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ​ഗോകുൽ. ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്ൽ ആണ് തനിക്ക് പ്രചോദനമായത് എന്നാണ് ​ഗോകുൽ കുറിക്കുന്നത്.

‘ആടുജീവിതത്തിലെ ഹക്കീം ആകാന്‍ എനിക്കു പ്രചോദനമായത് ക്രിസ്റ്റ്യൻ ബെയ്‌ലിന്റെ ആത്മസമർപ്പണമാണ്. 2004ൽ ദ് മെഷിനിസ്റ്റ് എന്ന സിനിമയിലെ ട്രവർ റെസ്നിക് എന്ന കഥാപാത്രത്തിനായി അദ്ദേഹം കുറച്ചത് 28 കിലോയാണ്. വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. ഇത് എന്നെ ആഴത്തിൽ പ്രചോദിപ്പിച്ചു. ആ സിനിമയിൽ ബെയ്‌ലിന്റെ പ്രകടനം മൂലമാണ് ആ സിനിമ അറിയപ്പെട്ടതു തന്നെ. അദ്ദേഹത്തിനു വേണ്ടിയുള്ള എന്റെ ഒരു ട്രിബ്യൂട്ട് ആയിരുന്നു ഹക്കിം.’–ഗോകുൽ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദ് മെഷിനിസ്റ്റ് എന്ന സിനിമയിലെ പ്രശസ്തമായ ക്രിസ്റ്റ്യൻ ബെയ്ലിന്റെ ലുക്കിനെ അനുകരിച്ചുകൊണ്ടുള്ളതാണ് ചിത്രം. വാരിയെല്ലുകൾ ഉന്തി തീരെ മെലിഞ്ഞ ​ഗോകുലിനെയാണ് ചിത്രത്തിൽ കാണുന്നത്. നിരവധി പേരാണ് ഗോകുലിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ച് രം​ഗത്തെത്തുന്നത്. ​ഗോകുലിന്റെ ആദ്യ സിനിമയായിരുന്നു ആടുജീവിതം. കഠിനമായ ഡയറ്റിലൂടെയാണ് ​ഗോകുൽ ഹക്കീം എന്ന കഥാപാത്രമായത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി