'ഡസേർട്ട് ഡേയ്‌സ്' പുറത്ത് വിട്ട് അണിയറ പ്രവർത്തകർ യൂട്യൂബ്
Entertainment

രാജസ്ഥാന്‍ മുതല്‍ ജോര്‍ദാന്‍ വരെ; ആടുജീവിതത്തിന്റെ ലൊക്കേഷൻ തേടിയുള്ള യാത്ര, 'ഡസേർട്ട് ഡേയ്‌സ്' പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

വിഡിയോയിൽ ചിത്രീകരണത്തിന് പറ്റിയ ലൊക്കേഷൻ തേടിയുള്ള യാത്രാനുഭവമാണ് സംവിധായകൻ പങ്കുവെക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

പ്രേക്ഷകരുടെ മനസും കണ്ണും നിറച്ച് തിയറ്ററുകളിൽ തരം​ഗമായ ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. ആ​ഗോളതലത്തിൽ ഇതിനോടകം ചിത്രം ബോക്സ്‌ ഓഫീസിൽ 150 കോടി കളക്ഷൻ നേടിക്കഴിഞ്ഞു. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാൻവാസിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ചിത്രം പൂർത്തിയായത്.

ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ലോക്കേഷൻ തേടിയുള്ള യാത്രയെ കുറിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ട വിഡിയോ സോഷ്യൽമീഡിയയിൽ ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഡസേർട്ട് ഡേയ്‌സ്' എന്ന പേരിൽ പുറത്തിറക്കിയ വിഡിയോ ഒരു ഡൊക്യുമെന്ററി അനുഭവമാണ് നൽകുന്നത്. വിഡിയോയിൽ ചിത്രീകരണത്തിന് പറ്റിയ ലൊക്കേഷൻ തേടിയുള്ള യാത്രാനുഭവമാണ് സംവിധായകൻ പങ്കുവെക്കുന്നത്. മരുഭൂമി തേടി രാജസ്ഥാനില്‍ നിന്ന് ആരംഭിച്ച യാത്ര ജോര്‍ദാനിലും അള്‍ജീരിയയിലുമൊക്കെയാണ് ചെന്ന് അവസാനിച്ചത്.

യാത്രകൾ റിസർച്ചിന് ഒരുപാട് സഹായിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്. 13മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ചിത്രത്തിന് പിന്നിൽ എടുത്ത അധ്വാനത്തെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. നേരത്തെ ലോക്ക്‌ഡൗൺ അതിജീവനം വിശദീകരിച്ച് കൊറോണ ഡേയ്‌സ്‌ എന്ന പേരിൽ ഡൊക്യുമെന്ററി അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT