ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

മകന്റെ പിറന്നാൾ ഒന്നിച്ച് ആഘോഷിച്ച് ആമിറും കിരണും; വിഡിയോ വൈറൽ

ആമിറിനും കിരണിനും നടുക്കിരുന്ന് കേക്ക് മുറിക്കുന്ന ആസാദിനെയാണ് വിഡിയോയിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു ബോളിവുഡ് താരം ആമിർ ഖാന്റേയും സംവിധായിക കിരൺ റാവുവിന്റേയും വേർപിരിയൽ. കഴിഞ്ഞ വർഷമാണ് ഇരുവരും വേർപിരിയുന്നതായി അറിയിച്ചത്. എന്നാൽ മകനെ ഒന്നിച്ചു വളർത്തുമെന്നും സുഹൃത്തുക്കളായി തുടരുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ മകൻ ആസാദിന്റെ പിറന്നാൾ ഒന്നിച്ച് ആഘോഷിച്ചിരിക്കുകയാണ് ഇരുവരും. 

ബുധനാഴ്ചയാണ് ആസാദിന്റെ ഒൻപതാം പിറന്നാൾ. ഇത് ആഘോഷിക്കാനാണ് ഇരുവരും ഒന്നിച്ചെത്തിയത്. എഴുത്തുകാരി ശോഭ ആണ് ആസാദിന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള വിഡിയോയും ചിത്രവും പങ്കുവച്ചു. ആമിറിനും കിരണിനും നടുക്കിരുന്ന് കേക്ക് മുറിക്കുന്ന ആസാദിനെയാണ് വിഡിയോയിൽ കാണുന്നത്. 

ഈ വര്‍ഷം ജൂലൈയിലാണ് ആമിറും കിരണ്‍ ഖാനും തങ്ങളുടെ 15 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിന് വിരാമമിട്ടത്. 2005ലാണ് ഇരുവരും വിവാഹം കഴിച്ചത്. 2011 ല്‍ ആസാദ് പിറന്നു. ലഗാന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ആമിറും കിരണും കണ്ടുമുട്ടുന്നത്. അന്ന് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്റ്ററായിരുന്നു കിരണ്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോര്‍സ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

ദിവസവും പാലും തൈരും കഴിച്ചാലും അസ്ഥിക്ഷയം വരുമോ? അറിയേണ്ട കാര്യങ്ങൾ

'എന്റെ മകള്‍ നേഹ ബോറയെപ്പോലെ ആകണം'; കുറിപ്പ് പങ്കുവച്ച് വിനീത് ശ്രീനിവാസന്‍; പിന്തുണയുമായി നസ്രിയയും

നാട്ടികയിൽ പ്രതിഷേധം കടുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ, എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

പ്രതിപക്ഷത്തിന്റെ രോഗത്തിനുള്ള മരുന്നില്ല, മറ്റെല്ലാം സ്‌റ്റോക്ക് ഉണ്ടെന്ന് മന്ത്രി മുരളിധരന്‍; ഇതാണോ മറുപടിയെന്ന് പിണറായി ; സഭ വിട്ട് എല്‍ഡിഎഫ്