ആമിറും ഭാര്യ കിരൺ റാവുവും/ പിടിഐ 
Entertainment

ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വേര്‍പിരിയുന്നു

വേര്‍പിരിയുന്നതിനെക്കുറിച്ച് കുറച്ചു നാളായി ആലോചിക്കുകയാണെന്നും ഭാര്യയും ഭര്‍ത്താവുമല്ലാത്ത പുതിയ അധ്യായത്തിന് ജീവിതത്തില്‍ തുടക്കമിടുകയാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വേര്‍പിരിയുന്നു. 15 വര്‍ഷം നീണ്ട ദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. പത്രക്കുറിപ്പിലൂടെയാണ് വേര്‍പിരിയുന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. വിവാഹമോചനത്തിന് ഇരുവരും ഒന്നിച്ച് അപേക്ഷ നല്‍കി. വേര്‍പിരിയുന്നതിനെക്കുറിച്ച് കുറച്ചു നാളായി ആലോചിക്കുകയാണെന്നും ഭാര്യയും ഭര്‍ത്താവുമല്ലാത്ത പുതിയ അധ്യായത്തിന് ജീവിതത്തില്‍ തുടക്കമിടുകയാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്. മകന്‍ ആസാദിന് മികച്ച മാതാപിതാക്കളായി തുടരുമെന്നും വ്യക്തമാക്കി. 2020 ഡിസംബറിലാണ് ഇരുവരും 15ാം വിവാഹവാർഷികം ആഘോഷിച്ചത്. 

ഇരുവരും പുറത്തിറക്കിയ പത്രക്കുറിപ്പ്

ഒന്നിച്ചുള്ള ഈ 15 വര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് ജീവിതംകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന അനുഭവങ്ങളും സന്തോഷവും ചിരിയുമാണ് പങ്കുവെച്ചത്. വിശ്വാസത്തിലും ബഹുമാനത്തിലും സ്‌നേഹത്തിലുമാണ് ഞങ്ങളുടെ ബന്ധം വളര്‍ന്നത്. ഇപ്പോള്‍ ജീവിതത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിടുകയാണ്. ഭര്‍ത്താവും ഭാര്യയുമായിട്ടല്ല, പക്ഷേ കോ പാരന്റ്‌സും പരസ്പരം കുടുംബവുമായി. കുറച്ചുനാളായി വേര്‍പിരിയുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നു. ഇപ്പോള്‍ അത് ഔദ്യോഗികമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. മാറി താമസിക്കുമെങ്കിലും ഒരു കുടുംബം പോലെ തന്നെയായിരിക്കും. ഞങ്ങളുടെ മകന് മികച്ച മാതാപിതാക്കളായി തുടരും. ഞങ്ങള്‍ ഒന്നിച്ച് അവനെ വളര്‍ത്തും. കൂടാതെ സിനിമകള്‍ക്കും പാനി ഫൈണ്ടേഷവും മറ്റ് പദ്ധതികള്‍ക്കുവേണ്ടിയും ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. ഞങ്ങളുടെ ബന്ധത്തില്‍ വന്ന മാറ്റത്തെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വലിയ നന്ദി. അവരില്ലായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ചുവടുവയ്ക്കാന്‍ ഞങ്ങള്‍ സുരക്ഷിതരായിരിക്കില്ല. ഞങ്ങളെ സ്‌നേഹിക്കുന്നവരുടെ അനുഗ്രഹവും ആശംസയുമുണ്ടാകണം. ഞങ്ങളെപ്പോലെ ഈ വിവാഹമോചനത്തെ ഒരു അവസാനമായി കാണാതെ പുതിയ തുടക്കമായി കാണുമെന്ന് പ്രതീക്ഷിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT