റിയ ചക്രബർത്തി, ആമിർ ഖാൻ  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

റിയ ചക്രബർത്തിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ആമിർ ഖാൻ: വൈറലായി വിഡിയോ

റിയ ചക്രബർത്തിയുടെ ടോക് ഷോ ആയ ചാപ്റ്റർ 2വിൽ അതിഥിയായി എത്തിയപ്പോഴാണ് താരം വികാരാധീനനായത്

സമകാലിക മലയാളം ഡെസ്ക്

ടി റിയാ ചക്രബർത്തിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. റിയ ചക്രബർത്തിയുടെ ടോക് ഷോ ആയ ചാപ്റ്റർ 2വിൽ അതിഥിയായി എത്തിയപ്പോഴാണ് താരം വികാരാധീനനായത്. പുറത്തുവന്ന ഷോയുടെ പ്രമോയിലാണ് റിയയ്ക്കു മുന്നിൽ കണ്ണീർ വാർക്കുന്ന ആമിറിനെ കാണുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.

ദുഃഖം, ബാലന്‍സ്, അപൂര്‍ണ തുടങ്ങിയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ കാലഘട്ടത്തേക്കുറിച്ച് ഓര്‍ത്തെടുക്കുമ്പോഴാണ് താരം വികാരാധീനനാകുന്നത്. റിയയെ താരം പ്രശംസിക്കുന്നതും കാണാം. പ്രതിസന്ധി ഘട്ടം വന്നപ്പോള്‍ അസാമാന്യ ധൈര്യമാണ് താരം കാണിച്ചത് എന്നാണ് ആമിര്‍ പറയുന്നത്. സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ശ ആഗ്രഹിച്ചിരുന്നെന്നും ഇപ്പോള്‍ തന്റെ കരിയറിന്റെ രണ്ടാം അധ്യായം തുടങ്ങിയിരിക്കുകയാണ് എന്നുമാണ് ആമിര്‍ മനസു തുറന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആമിര്‍ അതിസുന്ദരനാണ് എന്ന റിയയുടെ പ്രശംസയോട് മറ്റ് താരങ്ങളുമായി തന്നെ താരതമ്യം ചെയ്യുകയാണ് ആമിര്‍ ചെയ്യുന്നത്. ഹൃത്വിക് റോഷനും ഷാരുഖ് ഖാനും സല്‍മാന്‍ ഖാനുമെല്ലാം സുന്ദരന്മാരാണ് എന്നാണ് താരം പറഞ്ഞത്. തന്റെ ഫാഷന്‍ പേരില്‍ ആളുകള്‍ തന്നെ കളിയാക്കാറുണ്ട് എന്നുമാണ് താരം പറഞ്ഞത്. സ്റ്റൈലിഷ് ആണ് എന്നല്ല താന്‍ പറഞ്ഞത് എന്നായിരുന്നു റിയയുടെ മറുപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

SCROLL FOR NEXT