Aamir Khan, Eva Grover 
Entertainment

ആമിര്‍ ഖാന്റ സഹോദരന്‍ മര്‍ദ്ദിച്ചു, ഇന്ന് ജീവിക്കുന്നത് ചേരിയില്‍, ഭക്ഷണത്തിന് പോലും വകയില്ല; എല്ലാം ആമിറിന് അറിയാമായിരുന്നു: മുന്‍ ഭാര്യ

വിവാഹത്തിന്റെ മൂന്നാം നാള്‍ തന്നെ ഹൈദര്‍ തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് ഇവ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ ആമിര്‍ ഖാന്റെ സഹോദരനെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ ഭാര്യയായ നടി ഇവ ഗ്രോവര്‍. കരിഷ്മ കാ കരിഷ്മ, ഷരാരത്ത്, ബഡേ അച്ഛേ ലഗ്‌തേ ഹേ തുടങ്ങിയ ഷോകളിലൂടെ പ്രശസ്തയാണ് ഇവ ഗ്രോവര്‍. നേരത്തെ ആമിര്‍ ഖാന്റെ അര്‍ധസഹോദരന്‍ ഹൈദര്‍ അലി ഖാനെയായിരുന്നു ഇവ വിവാഹം കഴിച്ചിരുന്നത്. ഹൈദര്‍ തന്നെ ദോഹോപദ്രവം ചെയ്യുമായിരുന്നുവെന്നാണ് ഇവ വെളിപ്പെടുത്തിയിരിക്കുന്നത്.

സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് ഇവ മനസ് തുറന്നത്. പൊതു സുഹൃത്തിലൂടെയാണ് ഹൈദരിനെ പരിചയപ്പെടുന്നത്. 18 ദിവസത്തെ പ്രണയത്തിന് പിന്നാലെ ഹൈദര്‍ തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയെന്നും താന്‍ സമ്മതം മൂളിയെന്നുമാണ് ഇവ പറയുന്നത്. തങ്ങളുടെ ബന്ധത്തിന് തന്റെ അമ്മ എതിരായിരുന്നു. അതിനാല്‍ ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

2000 ലാണ് ഇവയും ഹൈദരും വിവാഹം കഴിക്കുന്നത്. ഹൈദരിന് സ്‌കിസോഫ്രീനിയ ആയിരുന്നുവെന്നും എന്നാല്‍ വിവാഹ ശേഷമാണ് താന്‍ അത് തിരിച്ചറിയുന്നതെന്നും ഇവ പറഞ്ഞു. വിവാഹത്തിന്റെ മൂന്നാം നാള്‍ തന്നെ ഹൈദര്‍ തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് ഇവ പറയുന്നത്. തന്റെ ദേഹം മുഴുവന്‍ മുറിപ്പാടുകളായി. ഹൈദര്‍ സംശയരോഗിയായിരുന്നു. മദ്യപാനം അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ കൂടുതല്‍ വഷളാക്കിയെന്നും ഇവ പറയുന്നു.

തങ്ങളുടെ ബന്ധം തകരാതിരിക്കാന്‍ അഞ്ച് വര്‍ഷക്കാലം താന്‍ എല്ലാം സഹിച്ചു. എല്ലാം നന്നാകുമെന്ന് പ്രതീക്ഷിച്ചു. തങ്ങളുടെ മകള്‍ ജനിച്ചതോടെയാണ് താന്‍ ഹൈദരുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നതെന്നും അമ്മയുടെ വീട്ടിലേക്ക് മാറുന്നതെന്നും ഇവ പറഞ്ഞു. തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ആമിര്‍ ഖാന് അറിവുണ്ടായിരുന്നുവെന്നും ഇവ പറയുന്നു.

''ഞാന്‍ തെറ്റായ തീരുമാനമാണ് എടുത്തതെന്ന് ആമിര്‍ ഖാന്‍ പറഞ്ഞുവെന്ന് ഞാന്‍ അറിഞ്ഞു. പക്ഷെ ഞാന്‍ ഗൗനിക്കാതെ കല്യാണം കഴിച്ചു. ഈ കുടുംബവുമായി യാതൊരു ബന്ധവും ആമിര്‍ ഖാന്‍ ആഗ്രഹിച്ചിരുന്നില്ല. താഹിര്‍ അബ്ബു അവസാന കാലത്ത് എന്റെ മുന്‍ അമ്മായിയമ്മയെ കാണണമെന്ന് പറഞ്ഞിട്ടും ആമിര്‍ ഖാന്‍ കാണിച്ചില്ല. അദ്ദേഹത്തെ ആമിര്‍ ഖാന്‍ പൂനെയിലേക്ക് കൊണ്ടുപോയിരുന്നു'' ഇവ പറയുന്നു.

''ഇന്ന് ഹൈദരിന്റെ അവസ്ഥ മോശമാണ്. അവന് വീടില്ല. ഭക്ഷണത്തിന് പോലും വകയില്ല. ചിലപ്പോള്‍ സുഹൃത്തുക്കളോ മറ്റാരെങ്കിലുമൊക്കെ ഭക്ഷണം നല്‍കി സഹായിക്കും. ചേരിയിലാണ് ജീവിക്കുന്നത്. എനിക്ക് അവനെയോര്‍ത്ത് സങ്കടമുണ്ട്. സംഭവിച്ചത് സംഭവിച്ചു. പക്ഷെ ഒരിക്കല്‍ അവന്‍ എന്റെ ഭര്‍ത്താവായിരുന്നു. അവന് ചുറ്റുമുള്ളവരാണ് മദ്യം നല്‍കുന്നത്. അവനെ നോക്കാന്‍ ആരുമില്ല. അവന് സമാധാനം ലഭിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവന്‍ ഒരുപാട് സഹിച്ചു'' എന്നും ഇവ പറയുന്നു.

ആമിര്‍ ഖാന്റെ അര്‍ധ സഹോദരനാണ് ഹൈദര്‍. ഷനാസ് ഖാന്റെ ആദ്യ വിവാഹത്തിലെ മകനാണ് ഹൈദര്‍. പിന്നീടാണ് ഷഹനാസ് ആമിര്‍ ഖാന്റെ അച്ഛന്‍ താഹിര്‍ ഹുസൈനെ വിവാഹം കഴിക്കുന്നത്. അഭിനയത്തില്‍ കൈ നോക്കുന്നതിന് മുമ്പ് കാബിന്‍ ക്രൂ മെമ്പറായിരുന്നു ഹൈദര്‍.

Aamir Khan's brother now live in a chawl and struggles even for food. Reveals ex wife Eva Grover.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിൻ രാജ് വധക്കേസ്: മുഖ്യപ്രതി ഡോ. എ കെ റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി

ഫൈനല്‍ വീണ്ടും കളിക്കണം; ഫിഫയ്ക്ക് നിവേദനവുമായി ആര്‍ജന്റീന ആരാധകര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 633 lottery result

'ബാലനും' 'പള്ളിച്ചട്ടമ്പി'യും ഒപ്പം സാമന്തയുടെ ബ്ലോക്ക്ബസ്റ്ററും; ഈ ആഴ്ച ഒടിടിയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പെരുമഴ

ശരീരത്തിൽ മസിലു തുടിക്കുന്ന അനുഭവം ഉണ്ടായിട്ടില്ലേ? മസിൽ ട്വിച്ചിങ്ങിന് പിന്നിലെ കാരണങ്ങൾ