ആമിര്‍ ഖാന്‍ ഇന്‍സ്റ്റഗ്രാം
Entertainment

9.75 കോടി രൂപ; മുംബൈയില്‍ പുതിയ വീട് വാങ്ങി ആമിര്‍ ഖാന്‍

മുംബൈയില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് ആമിര്‍ ഖാന്‍. ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇപ്പോള്‍ മുംബൈയില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് താരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുംബൈയിലെ പാലി ഹാലിയിലാണ് താരം പ്രോപ്പര്‍ട്ടി വാങ്ങിയത്. 9.75 കോടി വിലവരുന്നതാണ് പ്രോപ്പര്‍ട്ടി. 58.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 30,000 രൂപ രജിസ്‌ട്രേഷന്‍ ഫീസും താരം അടച്ചു. 1027 സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീട് റെഡി ടു മൂവ് ഇന്‍ ആണ്.

മുംബൈയില്‍ നിരവധി പ്രോപ്പര്‍ട്ടികളാണ് ആമിര്‍ ഖാന്റെ പേരിലുള്ളത്. ബാന്ദ്രയില്‍ 5000 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് നിലകളിലായുള്ള ഒരു പ്രോപ്പര്‍ട്ടി താരത്തിനുണ്ട്. കടലിന് അഭിമുഖമായാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. 2013ല്‍ ഏഴ് കോടി വിലയുള്ള ഒരു ഫാം ഹൗസും താരം വാങ്ങിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ