കൂലി (Coolie) എക്സ്
Entertainment

മീശ പിരിച്ച്, ചുണ്ടിൽ പൈപ്പുമായി ദാഹ; 'കൂലി'യിലെ ആമിർ ഖാന്റെ ലുക്ക് ഇതാ

ദാഹ എന്ന കഥാപാത്രമായാണ് ആമിർ ചിത്രത്തിലെത്തുക.

Author : സമകാലിക മലയാളം ഡെസ്ക്

'കൂലി'യോളം തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമുണ്ടാകില്ല. ചിത്രത്തിന്റെ സ്റ്റാർ കാസ്റ്റ് തന്നെയാണ് ഈ കാത്തിരിപ്പിന് ഹൈപ്പ് കൂട്ടുന്നതും. രജനികാന്ത്, ആമിർ ഖാൻ, നാ​ഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്.

ചിത്രത്തിൽ ആമിർ ഖാനും കാമിയോ റോളിലെത്തുന്നുണ്ടെന്ന വിവരം ബോളിവുഡ് തെന്നിന്ത്യൻ പ്രേക്ഷകരെ ഒരുപോലെ ആകാംക്ഷയിലാക്കിയിരുന്നു. ഇപ്പോഴിതാ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആമിർ ഖാന്റെ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ദാഹ എന്ന കഥാപാത്രമായാണ് ആമിർ ചിത്രത്തിലെത്തുക.

ഇതാദ്യമായാണ് ആമിർ ഖാൻ ഒരു തമിഴ് സിനിമയുടെ ഭാ​ഗമാകുന്നത്. മീശ പിരിച്ച്, ചുണ്ടിൽ പൈപ്പുമായി നിൽക്കുന്ന ആമിറിനെയാണ് പോസ്റ്ററിൽ കാണാനാവുക. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള പോസ്റ്ററിൽ താരത്തിന്റെ കയ്യിലെ വാച്ച് മാത്രം സ്വർണ നിറത്തിലാണ്. ഓ​ഗസ്റ്റ് 14-ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് ഐമാക്സ് പതിപ്പുമുണ്ടാകുമെന്ന് നിർമാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചു.

'ഞാന്‍ രജനികാന്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുന്നു, ആരാധിക്കുന്നു. ഞാന്‍ കഥ പോലും കേട്ടില്ല. രജനി സാറിന്റെ 'കൂലി'യില്‍ അതിഥി വേഷം ചെയ്യണമെന്ന് ലോകേഷ് പറഞ്ഞപ്പോള്‍ തന്നെ, എന്തു തന്നെയായാലും ഞാന്‍ ചെയ്യാം എന്ന് ഉറപ്പുകൊടുത്തു.

ലോകേഷിനൊപ്പം മറ്റൊരു മുഴുനീള ചിത്രം ചെയ്യുന്നുണ്ട്. കൈതി പൂര്‍ത്തിയാക്കിയ ശേഷം ലോകേഷ് അടുത്തവര്‍ഷം രണ്ടാംപകുതിയില്‍ ചിത്രീകരണം തുടങ്ങും', എന്നായിരുന്നു ആമിര്‍ ഖാന്‍ ചിത്രത്തേക്കുറിച്ച് മുൻപ് പറഞ്ഞത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ഓ​​ഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുക.

Sun Pictures unveiled the First Look of Aamir’s character in Rajinikanth Coolie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT