ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഇത് 'കുപ്പി'യുടെ പെണ്ണ്, സ്പെഷ്യൽ ദിനത്തിൽ വിവാഹവാർത്ത അറിയിച്ച് നടൻ വിശാഖ് നായർ; ചിത്രങ്ങൾ

ജയപ്രിയ നായരാണ് താരത്തിന്റെ ഭാവി വധു

സമകാലിക മലയാളം ഡെസ്ക്

നന്ദം സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് വിശാഖ് നായർ. ഒരുകൂട്ടം പുതുമുഖങ്ങളുമായി എത്തിയ ചിത്രത്തിൽ കുപ്പി എന്ന കഥാപാത്രമായാണ് താരം എത്തിയത്. ആനന്ദം റിലീസ് ചെയ്ത് അഞ്ച് വർഷം പൂർത്തിയാകുന്ന വേളയിൽ തന്റെ ജീവിതത്തിലെ സന്തോഷകരമായ വിവരം പങ്കുവച്ചിരിക്കുകയാണ് വിശാഖ്. വിവാഹിതനാകുന്ന വിശേഷമാണ് താരം ആരാധകരെ അറിയിച്ചത്. 

ഇനി ആനന്ദം

ജയപ്രിയ നായരാണ് താരത്തിന്റെ ഭാവി വധു. ജനപ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് താരം വിവാഹവാർത്ത പങ്കുവച്ചത്. തന്റെ ജീവിതം മാറ്റിയത് ആനന്ദമാണ്. അതിനാലാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രഖ്യാപനം നടത്താൻ ഈദിവസം തന്നെ തെര‍ഞ്ഞെടുത്തതെന്നും താരം വ്യക്തമാക്കി. വൈകാതെ തന്നെ വിവാഹിതരാവുമെന്നും അതുവരെ പ്രാർത്ഥനകളിൽ ഞങ്ങളേയും ഉൾപ്പെടുത്തണമെന്നും താരം കുറിച്ചു. 

ആശംസകളുമായി താരങ്ങൾ

സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേരാണ് വിശാഖിനിനും ജനപ്രിയയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. സൗബിന്‍, അഹാന കൃഷ്ണ, അന്ന ബെന്‍, അനാര്‍ക്കലി, ബേസില്‍ ജോസഫ്, അപൂര്‍വ, അരുണ്‍ കുര്യന്‍, ശ്രുതി ശശിധരന്‍ തുടങ്ങിയവരെല്ലാം ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരുകൂട്ടം പുതുമുഖങ്ങളുമായി ​ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദം. കാമ്പസ് കഥ പറഞ്ഞ ചിത്രത്തിൽ വിശാഖിന്റെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പുത്തൻപണം, ചങ്ക്സ്, മാച്ച്ബോക്സ്, ആന അലറലോടലറൽ, ലോനപ്പന്റെ മാമോദീസ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എംപിമാർ വേണ്ട; മത്സരിക്കണമെങ്കിൽ രാഹുൽ ​ഗാന്ധി സമ്മതിക്കണം; കോൺ​ഗ്രസ് തീരുമാനം

തൃശൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെടിവച്ച് കൊന്നു; തോക്കുമായി സ്റ്റേഷനിൽ; നടുങ്ങി നാട്

ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി; മലപ്പുറത്ത് രണ്ടു തൊഴിലാളികള്‍ മരിച്ചു

ബിഹാര്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി ജയം, അഞ്ചും തൂത്തുവാരി; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് നാലു പ്രതിപക്ഷ എംഎല്‍എമാര്‍

SCROLL FOR NEXT