'രണ്ട് കുട്ടികളുടെ മൃതദേഹവുമായി ഒരാന! സ്വപ്നത്തിന്റെ അർഥം ചാറ്റ്ജിപിടിയോട് ചോദിച്ചു'; ആ ചിത്രങ്ങൾ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് മിഷ്കൻ

ഒരിടത്ത് തന്നെ തങ്ങിനിൽക്കരുത്, മുന്നോട്ട് നടക്കണം എന്നാണ് എനിക്ക് തോന്നുന്നത്.
Mysskin
Mysskinവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

തമിഴകത്ത് മാത്രമല്ല, കേരളത്തിലും ആരാധകരുള്ള ഹിറ്റ് ഫിലിംമേക്കറാണ് സംവിധായകൻ മിഷ്കിൻ. 'പിസാസ് 2', 'ട്രെയിൻ' എന്നീ ചിത്രങ്ങൾ മിഷ്കൻ പ്രഖ്യാപിച്ചിരുന്നു. രണ്ട് ചിത്രങ്ങളുടെയും ചിത്രീകരണവും നടന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസ് വൈകുന്നത് സിനിമാ പ്രേക്ഷകർക്കിടയിൽ പല തരത്തിലുള്ള ചർച്ചകൾക്കും വഴി വച്ചിരുന്നു.

ഇപ്പോഴിതാ തന്റെ ഈ രണ്ട് ചിത്രങ്ങളിൽ നിന്നും താൻ പിന്മാറുകയാണെന്ന് പറയുകയാണ് സംവിധായകൻ. 2020 ൽ പുറത്തിറങ്ങിയ 'സൈക്കോ എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരു ചിത്രവും ഇതുവരെ തിയറ്ററുകളിലോ ഒടിടിയിലോ എത്തിയിട്ടില്ല. അവുഡൈഅപ്പൻ ടോക്സ് എന്ന തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് നീണ്ടുപോയ ചിത്രങ്ങളെക്കുറിച്ചും താൻ നേരിട്ട അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞത്.

ആൻഡ്രിയ ജെർമിയയും വിജയ് സേതുപതിയും അഭിനയിച്ച 'പിസാസ് 2' എന്ന ചിത്രത്തിന്റെ ചിത്രീകരണം 2020-ലാണ് പൂർത്തിയായത്, എന്നാൽ 2022-ൽ നിശ്ചയിച്ചിരുന്ന ഈ ചിത്രത്തിന്റെ റിലീസ് നീണ്ടുപോവുകയായിരുന്നു. ഫ്ലയിങ് ഹോഴ്സ് പിക്ചേഴ്സും റോക്ക്ഫോർട്ട് എന്റർടൈൻമെന്റും തമ്മിലുള്ള നിയമത്തർക്കത്തെത്തുടർന്ന് 2024-ൽ മദ്രാസ് ഹൈക്കോടതി ചിത്രത്തിന്റെ റിലീസിന് ഇടക്കാല സ്റ്റേ അനുവദിച്ചു.

വിജയ് സേതുപതിയെ നായകനാക്കി 2023-ൽ ചിത്രീകരണം ആരംഭിച്ച 'ട്രെയിൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയെങ്കിലും, ആ ചിത്രവും ഇതുവരെ റിലീസ് ചെയ്യാൻ സാധിച്ചിട്ടില്ല. "പിസാസ് 2, അല്ലെങ്കിൽ 'ട്രെയിൻ'എന്നിവയെടുക്കാം. ഇവ എപ്പോഴെങ്കിലും റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. അടുത്തിടെ ഞാനൊരു സ്വപ്നം കണ്ടു.

ഒരു വലിയ ആന, രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ എന്റെ വീട്ടിലെ കിണറ്റിൻ കരയിൽ കൊണ്ടുവന്ന് വച്ചു. ഞാനപ്പോൾ എന്ത് ചെയ്തെന്നോ ?. ഞാൻ അകത്തുപോയി കുറച്ച് പഴങ്ങളും വെള്ളവും കൊണ്ടുവന്ന് അവിടെ വെച്ചു. എന്റെ സ്വപ്നത്തിന്റെ അർത്ഥം എന്താണെന്ന് അറിയാൻ വേണ്ടി ഞാൻ ചാറ്റ്ജിപിടിയോട് ചോദിച്ചു. മരിച്ചു പോയ എന്റെ രണ്ട് ബന്ധുക്കളെക്കുറിച്ചുള്ള ചിന്തയാകാം അതിന് കാരണമെന്ന് ചാറ്റ്ജിപിടി പറഞ്ഞു.

'പിസാസ് 2', 'ട്രെയിൻ' എന്നീ സിനിമകളെയാണ് അത് സൂചിപ്പിക്കുന്നതെന്ന് എനിക്ക് തോന്നി".- മിഷ്കിൻ പറഞ്ഞു. ഈ സ്വപ്നത്തിനു ശേഷമാണ് ആ സിനിമകളിൽ തൂങ്ങിനിൽക്കാതെ അവ ഉപേക്ഷിച്ച് മുന്നോട്ട് പോകാൻ താൻ തീരുമാനിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. "ഞാൻ അവ ഉപേക്ഷിച്ച് ഉടൻ തന്നെ മറ്റൊരു കഥ എഴുതാൻ തുടങ്ങി. ഒരിടത്ത് തന്നെ തങ്ങിനിൽക്കരുത്, മുന്നോട്ട് നടക്കണം എന്നാണ് എനിക്ക് തോന്നുന്നത്.

നമ്മൾ മുന്നോട്ട് നീങ്ങണം. നമ്മൾ പോകണം. വേദനയുണ്ട്, എങ്കിലും നിങ്ങൾ മുന്നോട്ട് പോകുക തന്നെ വേണം. എനിക്ക് ദേഷ്യപ്പെടേണ്ടതില്ല; അവിടെനിന്ന് മാറി നടക്കുകയാണ് വേണ്ടതെന്ന് ഞാൻ കരുതുന്നു. അടുത്തിടെ ഞാൻ ലോകേഷ് കനകരാജിനോട് ഒരു കഥ പറഞ്ഞിരുന്നു, അദ്ദേഹത്തിന് അത് വളരെ ഇഷ്ടപ്പെടുകയും ചെയ്തു".- മിഷ്കിൻ കൂട്ടിച്ചേർത്തു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

മമ്മൂട്ടിക്കായുള്ള ഒരു കഥയടക്കം, മറ്റ് 26 കഥാ ആശയങ്ങൾ കൂടി തന്റെ പക്കലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഐ ആം​ ​ഗെയിം എന്ന ചിത്രത്തിലൂടെ അടുത്തിടെ മിഷ്കിൻ മലയാളത്തിലും അഭിനയരം​ഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.

Mysskin
'നിനക്ക് എയ്ഡ്‌സ് ഉണ്ടോ?' എന്ന് ചോദിച്ചു; കഫേയില്‍ ഇരുത്തി മറ്റൊരു കാമുകിയെ കാണാന്‍ പോയി; മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്
Mysskin
'തെറ്റുപറ്റി, ഇനി ആവര്‍ത്തിക്കില്ല; ജീവിതത്തില്‍ ചെയ്ത ഏക നിയമവിരുദ്ധ കാര്യം'; പ്രതികരിച്ച് അശ്വന്ത് കോക്ക്
Mysskin
'മച്ചാനേ ദേ, ഷാനിക്ക ചായ വിൽക്കുന്നു'; ആ വൈറൽ വിഡിയോയ്ക്ക് പിന്നിലെ സത്യമിതാണ്
Summary

Director Mysskin says he's moving on from long delayed films Pisasu 2 and Train.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com