മമ്മൂട്ടി നായകനായെത്തിയ ബസൂക്കയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. തന്‍റെ സീന്‍ വന്നപ്പോള്‍ എല്ലാവരും കൈയടിച്ചെന്നും ആറാട്ട് അണ്ണന്‍ പറയുന്നു. ഇടയ്ക്കു വച്ച് സിനിമയിൽ നിന്നും പിൻവാങ്ങിയിരുന്നുവെന്നും ഒരു പ്രതിഫലം പോലും മേടിച്ചിട്ടില്ലെന്നും സന്തോഷ് വർക്കി പറയുന്നു.
‘‘ബാഡ് ബോയ്സിനു ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രമാണ് ബസൂക്ക. എന്നെ മാറ്റി അവസാനം പെരേരയെ കൊണ്ടുവരുമോ എന്ന് സംശയമുണ്ടായിരുന്നു. ഈ സീൻ ഉണ്ടാകില്ലെന്നാണ് വിചാരിച്ചത്. കാരണം ഇടയ്ക്ക് വച്ച് പിൻവാങ്ങിയിരുന്നു. ഞാൻ ചെയ്തതും മണ്ടത്തരമാണ്. എനിക്ക് ഡ്രസ് മാറാൻ സ്ഥലം കിട്ടാത്തതുകൊണ്ട് പിൻവാങ്ങിപ്പോയതാണ്.
പക്ഷേ വലിയ സന്തോഷമുണ്ട്, നല്ല ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റി, ഞാന്‍ പൈസ വാങ്ങിയിട്ടില്ലാ, എന്‍റെ സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ലാ, ഗൗതം വാസുദേവ് മേനോനൊപ്പവും സിദ്ധാർഥ് ഭരതനുമൊപ്പമാണ് അഭിനയിക്കാന്‍ പറ്റിയത്. തിയറ്ററിൽ എന്റെ മുഖം കണ്ട് എനിക്ക് തന്നെ ചിരി വന്നു. എന്തുകൊണ്ടാണ് ആളുകൾ ചിരിക്കുന്നതെന്ന് മനസ്സിലായി.
അഭിനയത്തിൽ സജീവമാകണമെന്നില്ല. ഇതെന്റെ പോപ്പുലാരിറ്റി കൊണ്ട് അഭിനയിച്ചതാണ്. ഒരു പ്രതിഫലം പോലും സിനിമയിൽ മേടിച്ചിട്ടില്ല. പ്രൊഡക്ഷൻ കൺട്രോളര്‍ വഴിയാണ് എന്നെ സിനിമയിലേക്കു വിളിക്കുന്നത്. നല്ലൊരു ടീം ആണ് ബസൂക്കയുടേത്.’’- ആറാട്ട് അണ്ണന്‍ പറഞ്ഞു.
അതേസമയം മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രവും ഡീനോ ഡെന്നീസിന്റെ പുതുമയാർന്ന മേക്കിങ്ങും കൊണ്ട് ‘ബസൂക്ക’ കൈയടി നേടുന്നുണ്ട്. മമ്മൂട്ടിയുടെ വൺമാൻ ഷോ തന്നെയാണ് സിനിമയിൽ കാണാനാവുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സിനിമയുടെ ആരംഭത്തിൽ കാണിക്കുന്ന മെഗാസ്റ്റാർ ടൈറ്റിൽ കാർഡിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ വർഷങ്ങൾക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ മെഗാസ്റ്റാർ എന്ന ടൈറ്റിൽ കാർഡ് വരുന്നത്. ഹക്കിം ഷാജഹാൻ, സിദ്ധാർഥ് ഭരതൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates