
കൊച്ചി: ഇഷ്ട നമ്പറിനായി എറണാകുളം ആർടി ഓഫീസിൽ സിനിമാ താരങ്ങളുടെ വാശിയേറിയ മത്സരം. നടൻമാരായ കുഞ്ചാക്കോ ബോബനും നിവിൻ പോളിയുമാണ് തങ്ങളുടെ പുതിയ ആഢംബര കാറുകൾക്ക് ഇഷ്ട നമ്പർ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം ആർടി ഓഫീസിനെ സമീപിച്ചത്. കെഎൽ 07 ഡിജി 0459 നമ്പറിനായാണ് കുഞ്ചാക്കോ ബോബനെത്തിയത്. കെഎൽ 07 ഡിജി 0011 നമ്പറിനായി നിവിനും അപേക്ഷിച്ചു.
0459 നമ്പർ ഫാൻസി നമ്പർ അല്ലാത്തതിനാൽ മറ്റാവശ്യക്കാർ ഉണ്ടാകില്ലെന്നാണ് ആർടി ഓഫീസ് ഉദ്യോഗസ്ഥർ കരുതിയിരുന്നതെങ്കിലും ഈ നമ്പറിന് വേറെ അപേക്ഷകർ എത്തിയതോടെ നമ്പർ ലേലത്തിൽ വയ്ക്കുകയായിരുന്നു. ഓൺലൈനായി നടന്ന ലേലത്തിൽ 20,000 രൂപ വിളിച്ച് കുഞ്ചാക്കോ ബോബൻ തന്നെ നമ്പർ സ്വന്തമാക്കി.
അതേസമയം നിവിൻ പോളിയുടേത് ഫാൻസി നമ്പർ ആയതിനാൽ വാശിയേറിയ ലേലം വിളിയാണ് നടന്നത്. ഒടുവിൽ സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപയ്ക്ക് നമ്പർ സ്വന്തമാക്കി. നിവിൻ 2.34 ലക്ഷം രൂപ വരെ വിളിച്ച് പിന്മാറുകയായിരുന്നു. കഴിഞ്ഞ ദിവസം കെഎൽ 07 ഡിജി 0007, 46.24 ലക്ഷം രൂപയ്ക്കും കെഎൽ 07 ഡിജി 0001, 25.52 ലക്ഷം രൂപയ്ക്കും ലേലത്തിൽ പോയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക