Entertainment

ആറാട്ടിന് കൊടിയേറി, നെയ്യാറ്റിന്‍കര ഗോപന്റെ മാസ് എന്‍ട്രിയുമായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; വൈറല്‍

ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാട്ട്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇപ്പോള്‍ സിനിമ പ്രേമികളുടെ പ്രതീക്ഷയേറ്റിക്കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ സ്‌റ്റൈലന്‍ എന്‍ട്രിയാണ് പോസ്റ്ററില്‍. 

ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കാറില്‍ നിന്ന് ഇറങ്ങുന്നമോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. മോഹന്‍ലാലിന്റെ മുഖം വ്യക്തമല്ലെങ്കിലും ആരാധകര്‍ക്കിടയില്‍ ആവേശമാവുകയാണ് പോസ്റ്റര്‍. 

പുലിമുരുകന് ശേഷം മോഹന്‍ലാലിനായി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കറുത്ത നിറത്തിലുള്ള വിന്റേജ് ബെന്‍സ് കാറിലാണ് മോഹന്‍ലാലിന്റെ പുതിയ അവതാരം എത്തുക. ഏറെ പ്രാധാന്യത്തോടെയാണ് ഈ വാഹനം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. പോസ്റ്ററിലും ഈ കാറുണ്ട്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. കോമഡിക്ക് പ്രാധാന്യമുള്ളതാണ് ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്