ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'നായകന്റെ സ്വാഗ്‌ ആഘോഷ കമ്മറ്റിക്കാരോട്‌‌ ഒരു അപേക്ഷയുണ്ട്‌, ദയവ്‌ ചെയ്ത്‌ തെറി വിളിയേ നോർമ്മലൈസ്‌ ചെയ്യരുത്‌'; ആര്യൻ

'ആണിന്റേയും പെണ്ണിന്റേയും ജനനേന്ദ്രിയങ്ങളേ, അടി വസ്ത്രങ്ങളേ എല്ലാം അറപ്പുളവാക്കും രീതിയിൽ തെറിയാക്കി പറയുമ്പോൾ കിട്ടുന്ന ഒരു തരം ടോക്സിക്ക്‌‌ സാറ്റിസ്ഫാക്ഷൻ'

സമകാലിക മലയാളം ഡെസ്ക്

ടൻ ശ്രീനാഥ് ഭാസി അവതാരികയെ തെറിവിളിച്ച സംഭവം വൻ വിവാദമായിരിക്കുകയാണ്. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ആര്യൻ രമണി ​ഗിരിജാവല്ലഭൻ. തെറി പ്രയോഗം‌ ബുദ്ധിമുട്ടിക്കുന്നെങ്കിൽ ദയവ്‌ ചെയ്ത്‌ അതിനെ സഹിച്ച്‌ നിൽക്കരുതെന്നാണ് ആര്യൻ പറയുന്നത്. ചോദ്യം - ആശയം എന്തും ആയിക്കൊള്ളട്ടെ ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് ആർക്കും സഭ്യമായ ഭാഷയിൽ പറയാമല്ലോ. ആണിന്റേയും പെണ്ണിന്റേയും ജനനേന്ദ്രിയങ്ങളേ, അടി വസ്ത്രങ്ങളേ എല്ലാം അറപ്പുളവാക്കും രീതിയിൽ തെറിയാക്കി പറയുമ്പോൾ കിട്ടുന്ന ഒരു തരം ടോക്സിക്ക്‌‌ സാറ്റിസ്ഫാക്ഷൻ. നായകന്റെ സ്വാഗ്‌ ആഘോഷ കമ്മറ്റിക്കാരോട്‌‌ ഒരു അപേക്ഷയുണ്ട്‌ ദയവ്‌ ചെയ്ത്‌ തെറി വിളിയേ നോർമ്മലൈസ്‌ ചെയ്യരുത്‌. വെർബൽ അബ്യൂസ്, ഫിസിക്കൽ അബ്യൂസിനേക്കാൾ താഴെയല്ല എന്നും ആര്യൻ കുറിക്കുന്നു. 

ആര്യന്റെ കുറിപ്പ് വായിക്കാം

എന്തിനേയും തെറി കൊണ്ട്‌ നേരിടുന്നവർ ഉണ്ട്‌‌. ചില ആളുകളുടെ ഒരു തരം മെക്കാനിസം ആണ്‌ അത്‌. ഇഷ്ടപ്പെടാത്ത ഒന്ന് പറഞ്ഞാൽ/ കേട്ടാൽ രണ്ടിന്‌ തെറി. ചിലവർക്ക്‌ സംസാരിക്കുന്ന 5 വരിയിൽ മിനിമം ഒരെണ്ണം എങ്കിലും തിരുകണം‌. അത് നല്ലതാണോ ചീത്തയാണോ എന്നതല്ല എന്റെ വിഷയം,
അത്‌ കേൾക്കുന്ന ഒരാൾക്ക്‌‌ ‌ഈ തെറി പ്രയോഗം‌ ബുദ്ധിമുട്ടിക്കുന്നെങ്കിൽ ദയവ്‌ ചെയ്ത്‌ അതിനെ സഹിച്ച്‌ നിൽക്കരുത്‌.
ചോദ്യം - ആശയം എന്തും ആയിക്കൊള്ളട്ടെ ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് ആർക്കും സഭ്യമായ ഭാഷയിൽ പറയാമല്ലോ..  
അത്‌ സഭ്യമായി പറയാൻ ഉള്ള വിശാലത ഇല്ല എന്നതിനൊപ്പം മുട്ടൻ തെറിയും. ഈ ആണിന്റേയും പെണ്ണിന്റേയും ജനനേന്ദ്രിയങ്ങളേ, അടി വസ്ത്രങ്ങളേ എല്ലാം അറപ്പുളവാക്കും രീതിയിൽ തെറിയാക്കി പറയുമ്പോൾ കിട്ടുന്ന ഒരു തരം ടോക്സിക്ക്‌‌ സാറ്റിസ്ഫാക്ഷൻ.. 
ഇതെന്ത്‌ പൂ--ലെ ചോദ്യമാടാ എന്ന് ഇന്ന് ഒരു സെലിബ്രിറ്റി ചോദിക്കുമ്പോൾ - എനിക്ക്‌ മനസ്സിലാവാത്തത്‌ ഈ  പൂ--- എന്താ ശെടാ ഇത്ര മോശം സാധനമാണോ?? 
നമ്മൾ ഓരോരുത്തരും പല
അതിന്നാണല്ലോ പുറത്ത്‌ വന്നത്‌.. ‌(യെസ്‌, സിസേറിയൻ ബേബീസ്‌ എക്ഷപ്ഷൻ ആണ്‌) 
‌പുഞ്ചിരിയോടെ സഹിച്ച്‌ അടുത്ത ചോദ്യം ചോദിച്ച്‌ വീണ്ടും മുട്ടൻ തെറികൾ നിരനിരയായി കേട്ട ഒരു RJ ഉണ്ടല്ലോ.. 
പ്രൊഡ്യൂസർ ഒപ്പിച്ച്‌ തന്ന സെലിബ്രിറ്റിയുടെ ഇന്റർവ്വ്യൂ മിസ്സ്‌ ആക്കിയാൽ ജോലി പോകും എന്ന നിവർത്തികേടോ മറ്റോ കൊണ്ടായിരിക്കും ഓനെ അങ്ങനെ ക്ഷമിച്ച്‌ ഇരുത്തിയത്‌. 
I really felt bad for him. 
പിന്നെ ആൾകൂട്ട തെറിവിളി - നായകന്റെ സ്വാഗ്‌ ആഘോഷ കമ്മറ്റിക്കാരോട്‌‌ ഒരു അപേക്ഷയുണ്ട്‌ ദയവ്‌ ചെയ്ത്‌ തെറി വിളിയേ നോർമ്മലൈസ്‌ ചെയ്യരുത്‌ romanticise ചെയ്യരുത്‌ - അതിൽ ഒരു സ്വാഗ്‌ - സ്റ്റൈൽ കൽപ്പിച്ച്‌ നൽകരുത്‌ കാരണം, 
Verbal abuse , physical abuse നേക്കാളും താഴെയല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT