ചെമ്പൻ വിനോദ്/ ഫെയ്സ്ബുക്ക്, ആവേശത്തിൽ ഫഹദ് ഫാസിൽ 
Entertainment

'ആവേശം' രോമാഞ്ചത്തിന്റെ സ്പിൻ ഓഫ്! പറയുന്നത് സംവിധായകന്റെ കോളജ് ലൈഫിലുണ്ടായ യഥാർത്ഥ സംഭവമെന്ന് ചെമ്പൻ വിനോദ് 

സയിദിനെ മുഴുനീള കഥാപാത്രമാക്കി ജിത്തു മാധവൻ സിനിമ ഒരുക്കുന്നുണ്ട് എന്നാണ് ചെമ്പൻ വിനോദ് വ്യക്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

രുകൂട്ടം സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രമാണ് രോമാഞ്ചം. ഹൊറർ കോമഡിയായി എത്തിയ ചിത്രം വൻ വിജയമായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയത്. ഇപ്പോൾ ഫഹദ് ഫാസിലിനെ നായകനാക്കി ആവേശം എന്ന ചിത്രത്തിന്റെ ഒരുക്കുകയാണ് ജിത്തു. രോമാഞ്ചത്തിന്റെ സ്പിൻ ഓഫ് ആയിരിക്കും ആവേശം എന്ന് സൂചന നൽകിയിരിക്കുകയാണ് ചെമ്പൻ വിനോദ്. 

രോമാഞ്ചത്തിൽ സയിദ് എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് എത്തുന്നുണ്ട്. ചെറിയ വേഷമാണ് ഇത്. എന്നാൽ സയിദിനെ മുഴുനീള കഥാപാത്രമാക്കി ജിത്തു മാധവൻ സിനിമ ഒരുക്കുന്നുണ്ട് എന്നാണ് ചെമ്പൻ വിനോദ് വ്യക്തമാക്കിയത്. ചിത്രത്തിൽ ഫഹദ് ആണ് നായകനാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകന്റെ കോളജ് കാലഘട്ടത്തിൽ ഉണ്ടായ രസകരമായ സംഭവമാണ് അതിൽ പ്രമേയമാകുന്നതെന്നും ചെമ്പൻ പറഞ്ഞു. 

‘‘റിയല്‍ ലൈഫ് കഥാപാത്രമാണ് സയിദ്. പൂര്‍ണമായും സിനിമയില്‍ കാണിച്ചിരിക്കുന്നതു പോലെയല്ലെങ്കിലും 80 ശതമാനം ശരിക്കും സംഭവിച്ചതാണെന്നാണ് പറയുന്നത്. പിന്നെ ആ കഥാപാത്രത്തിന്റെ ഫുള്‍ ഫ്‌ളെഡ്ജ്ഡ് സിനിമ എന്തോ വരുന്നുണ്ട്. ഫഹദിനെ വച്ചാണ് ചെയ്യുന്നത്. അവരുടെ കോളജ് ലൈഫില്‍ എന്തോ ഭയങ്കര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ വര്‍ക്കാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് പറഞ്ഞത്. ഇനി എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോയെന്ന് അറിയില്ല. ആ കഥാപാത്രമാണ് രോമാഞ്ചത്തില്‍ വന്നുപോയത്. അയാളുടെ പുറത്തുള്ള ആക്ടിവിറ്റികളും റിയല്‍ ലൈഫ് സംഭവങ്ങളുമാണ് ഇനി ഫഹദിന്റെ സിനിമയില്‍ കാണിക്കുന്നത്.’’– ചെമ്പന്‍ വിനോദ് പറഞ്ഞു.

ബം​ഗളൂരുവിൽ ആവേശം സിനിമയുടെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ചിത്രത്തിൽ ​ഗുണ്ടാതലവനായാണ് ഫ​ഹദ് എത്തുക എന്നാണ് സൂചന. അടുത്തിടെ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം പുറത്തുവന്നിരുന്നു. രോമാഞ്ചം സിനിമയിലൂെട ശ്രദ്ധേയനായ സജിൻ ഗോപുവിനെയും ചിത്രത്തില്‍ കാണാം. കോമഡി എന്‍റര്‍ടെയ്നര്‍ സ്വഭാവത്തില്‍, ക്യാംപസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസ്; എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ അറസ്റ്റില്‍

നീറ്റ് പ്രക്ഷോഭം: പൊലീസ് അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള ഉന്നതതല സമിതിയെ ഇന്ന് പ്രഖ്യാപിക്കും

Today's Rashi Phalam August 19|ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല തീരുമാനം, വാഹന യാത്രയിൽ ശ്രദ്ധ വേണം

പാര്‍ക്ക് ചെയ്ത് പോയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും; ഓണക്കാലത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഓണത്തിരക്ക് പേടിക്കേണ്ട, സമയമെടുത്ത് പര്‍ച്ചേഴ്‌സ് ചെയ്യാം; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ