അഭയ ഹിരൺമയിയും ​ഗോപി സുന്ദറും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'അവർക്കെന്റെ വെട്ടിക്കളഞ്ഞ മുടി സമർപ്പിക്കുന്നു'; കുറിപ്പുമായി അഭയ ഹിരൺമയി

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഹിരൺമയി തെറിവിളികേൾക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാകാറുള്ള വ്യക്തിയാണ് അഭയ ഹിരൺമയി. സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഹിരൺമയി തെറിവിളികേൾക്കുന്നത്. കഴിഞ്ഞ ദിവസം പുതിയ ഹെയർ സ്റ്റൈലിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ അതിന് താഴെ ചീത്തവിളിയും ആക്ഷേപങ്ങളുമായി നിരവധി പേർ എത്തി. ഇപ്പോൾ തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അഭയ ഹിരൺമയി. തന്റെ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ തന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു ചീത്തവിളിക്കുന്ന കുലപുരുഷന്മാരോടും കുലസ്ത്രീകളോടുമാണ് താരത്തിന്റെ പ്രതികരണം. 

അഭയ ഹിരൺമയിയുടെ പോസ്റ്റ് വായിക്കാം

എന്റെ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു എന്നൈ ചീത്ത വിളിക്കുകയും,bodyshame ചെയ്യുകയും മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാൻ ശ്രമിക്കുകയുക ചെയ്ത അ സുമനസുകൾ ആയ കുലസ്ത്രീ /കുലപുരുഷുസ്‌ ,കൂടാതെ fake പ്രൊഫൈൽ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കൾക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി അഥവാ (......)സമർപ്പിക്കുന്നു !!!! ഞാൻ ഇതോടെ നന്നായി എന്നും,നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിചു ജീവിച്ചുകൊള്ളാം എന്നും ഇതിനാൽ ഇവിടെ സാക്ഷ്യപെടുത്തുന്നു. എന്നു നിങ്ങടെ സ്വന്തം കുടുംബംകലക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT