Paa ഫെയ്സ്ബുക്ക്
Entertainment

'ആ ഓഫര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ എനിക്ക് 43 കോടി ലാഭിക്കാമായിരുന്നു, പക്ഷെ...'; 'ബച്ചന്റെ അച്ഛനായ' സിനിമയെക്കുറിച്ച് അഭിഷേക്

വലിയൊരു കോര്‍പ്പറേറ്റ് ഹൗസിന്റെ ഓഫര്‍ വന്നിരുന്നു

സമകാലിക മലയാളം ഡെസ്ക്

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചത്രമാണ് പാ. 2009 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ അമിതാഭ് ബച്ചന്‍ മികച്ച നടനായപ്പോള്‍ ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ലഭിച്ചു. അഭിഷേക് ആയിരുന്നു സിനിമയുടെ നിര്‍മാതാവ്. അമിതാഭ് ബച്ചന്റെ അച്ഛന്‍ ആയിട്ടായിരുന്നു പായില്‍ അഭിഷേക് ബച്ചന്‍ അഭിനയിച്ചെന്നതും ശ്രദ്ധേയമാണ്.

പായുടെ നിര്‍മാണത്തെക്കുറിച്ചും താന്‍ എങ്ങനെയാണ് ലാഭം കണ്ടെത്തിയതെന്നും പറയുകയാണ് അഭിഷേക് ബച്ചന്‍. ''ഞാന്‍ ആ സിനിമ നിര്‍മിച്ചത് 17 കോടിയ്ക്കാണ്. നായകന്‍, എന്റെ അച്ഛന്‍ കൂടിയായ, അമിതാഭ് ബച്ചന്റെ കണ്ട് ഈ സിനിമയ്ക്ക് നിങ്ങള്‍ക്ക് പ്രതിഫലം തരാനാകില്ല, കാരണം ഇതിന്റെ ബജറ്റ് വെറും 17 കോടിയാണ് എന്ന് പറഞ്ഞു. അതില്‍ കൂടുതല്‍ മുടക്കിയാല്‍ തിരിച്ചു കിട്ടില്ല. അതിനാല്‍ ഈ സിനിമയില്‍ നിന്നും കിട്ടുന്ന ലാഭത്തില്‍ നിന്നും നിങ്ങള്‍ക്കുള്ള പ്രതിഫലം തരാമെന്ന് റഞ്ഞു'' അഭിഷേക് ബച്ചന്‍ പറയുന്നു.

അന്ന് തന്നെ തേടി വലിയൊരു കോര്‍പ്പറേറ്റ് ഹൗസിന്റെ ഓഫര്‍ വന്നിരുന്നുവെന്നും പക്ഷെ താനത് നിരസിച്ചുവെന്നും അഭിഷേക് ബച്ചന്‍ പറയുന്നുണ്ട്. ''ആ കോര്‍പ്പറേറ്റ് ഹൗസ് എനിക്ക് വാഗ്ദാനം ചെയ്തത് 60 കോടിയായിരുന്നു. ബിസിനസ് സെന്‍സ് എന്നോട് പറഞ്ഞത് 17 കോടി സിനിമയ്ക്ക് മുടക്കിയില്‍ 43 കോടി ലാഭിക്കാം എന്നായിരുന്നു. ഞാനത് സ്വീകരിക്കണമായിരുന്നു'' താരം പറയുന്നു.

''പക്ഷെ ഞാനത് നിരസിച്ചു. കാരണം ആ സിനിമയുടെ മാര്‍ക്കറ്റ് മൂല്യം വച്ച് 17 കോടിയായിരുന്നു മുടക്കേണ്ടിയിരുന്നത്. ഞാനത് 60 കോടിയ്ക്ക് വിറ്റിരുന്നുവെങ്കില്‍ ഇന്ന് എല്ലാവരും പറയുക ആ സിനിമ പരാജയപ്പെട്ടുവെന്നാകും. എല്ലാം നിര്‍മാതാവിന്റെ കൈകളിലാണ്'' എന്നും താരം പറയുന്നു. സിനിമ ബോക്‌സ് ഓഫീസില്‍ വിജയിക്കുകയും 40.84 കോടി ഇന്ത്യയില്‍ നിന്നും 47 കോടി വിദേശത്തു നിന്നും നേടി.

അമിതാഭ് ബച്ചന് മികച്ച നടനും അരുന്ധതി നാഗിന് മികച്ച സഹനടിക്കുമുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ, മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടി. ബച്ചന് മേക്കപ്പ് ചെയ്ത ക്രിസ്റ്റ്യന്‍ ടിംസ്ലി, ഡോമിനി ടില്ലിനും ദേശീയ പുരസ്‌കാരം ലഭിച്ചു. വിദ്യ ബാലനായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. പ്രൊഗേറിയ ബാധിതയനായ കുട്ടിയായിട്ടായിരുന്നു ചിത്രത്തില്‍ ബച്ചനെത്തിയത്.

Abhishek Bachchan recalls he refused an offer of 60 crores for the movie Paa. He played his father Amitabh Bachchan's father in it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം'; രൂക്ഷവിമര്‍ശനവുമായി സിപിഐ

ജമ്മു കശ്മീരിലെ ഉധംപുരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

തദ്ദേശ തെരഞ്ഞെടുപ്പ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച; പെരുമാറ്റച്ചട്ടം പിന്‍വലിച്ചു

'തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യത്തെ തുരങ്കം വയ്ക്കുന്നു; സംസ്ഥാനങ്ങള്‍ക്ക് മേല്‍ ബാധ്യത അടിച്ചേല്‍പ്പിക്കുന്നു'; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

'കേരളം പടച്ചട്ട, ബുള്‍ഡോസറുകള്‍ കയറിയിറങ്ങാത്തതിന്റെ കാരണം'; പാര്‍ലമെന്റില്‍ ബ്രിട്ടാസ്

SCROLL FOR NEXT