ദുർ​ഗാ കൃഷ്ണയും അർജുനും/ ഇൻസ്റ്റ​ഗ്രാം 
Entertainment

നാലു വർഷത്തെ പ്രണയം, വിവാഹിതരാവാൻ ദുർ​ഗാ കൃഷ്ണയും അർജുൻ രവീന്ദ്രനും; സേവ് ദി ഡേറ്റ് ചിത്രങ്ങൾ

സേവ് ദി ഡേറ്റ് ചിത്രങ്ങൾ പുറത്തുവിട്ട് ദുർ​ഗ തന്നെയാണ് വിവാഹിതയാവുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

യുവ നടി ദുർ​ഗാ കൃഷ്ണ വിവാഹിതയാവുന്നു. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരൻ. ഏപ്രില്‍ 5 നാണ് വിവാഹം. സേവ് ദി ഡേറ്റ് ചിത്രങ്ങൾ പുറത്തുവിട്ട് ദുർ​ഗ തന്നെയാണ് വിവാഹിതയാവുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. 

നിറങ്ങളുമായി നിൽക്കുന്ന ദുർ​ഗയും അർജുനുമാണ് സേവ് ദി ഡേറ്റ് ചിത്രങ്ങളിൽ. വൈറ്റ് സ്ലീവ് ലസ് ഡ്രസ്സിൽ അതി മനോഹരിയാണ് താരം. നാലു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് തന്റെ പ്രണയത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞത്. 

നേരത്തെയും അർജുനൊപ്പമുള്ള നിരവധി ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ അർജുന്റെ പിറന്നാൾ താരം ആഘോഷമാക്കിയിരുന്നു. ദുർ​ഗാകൃഷ്ണ പ്രധാന വേഷത്തിൽ എത്തിയ കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിന്റെ നിർമാതാവാണ് അർജുൻ. അതിനൊപ്പം മോഡലിങ്ങും ചെയ്യുന്നുണ്ട്. പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കംകുറിച്ച ദുര്‍ഗ കൃഷ്ണ പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഓണമെത്താൻ ഒരാഴ്ച, 'ബെത്ലഹേം കുടുംബ യൂണിറ്റിന്' 4 ദിവസം മാത്രം; നിവിൻ പോളി-മമിത ചിത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

'മുന്നിലുള്ളത് വെറും മാസങ്ങൾ മാത്രം...', കാൻസർ പോരാട്ടത്തെ കുറിച്ച് ജോർദൻ ബ്രുണോലി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 533 lottery result

'ദളപതിയുടെ വെറിയാട്ടം കാണാൻ റെഡിയായിക്കോ!' തിയറ്ററിലെ സ്വീകാര്യത ഒടിടിയിൽ കിട്ടുമോ ? 'ജന നായകൻ' എവിടെ കാണാം