സിനിമാലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജയിലര് 2. രജനികാന്തിനൊപ്പം ഇന്ത്യന് സിനിയിലെ വലിയ താരങ്ങളും അഭിനയിക്കുന്ന ചിത്രമെന്ന നിലയില് വലിയ പ്രതീക്ഷയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ആ പ്രതീക്ഷകള് കാത്തു കൊണ്ട് വലിയ വിജയമായിരിക്കുകയാണ് ജയിലര് 2. ബോക്സ് ഓഫീസ് കണക്കുകള് തിരുത്തിക്കൊണ്ട് മുന്നേറുകയാണ് ജയിലര് 2.
ബോക്സ് ഓഫീസില് വിജയക്കുതിപ്പ് തുടരുമ്പോഴും വിവാദത്തില് നിന്നും മോചനമില്ല ജയിലര് 2വിന്. മോഹന്ലാല് ആരാധകരില് നിന്നും കടുത്ത വിമര്ശനമാണ് ചിത്രം നേരിടുന്നത്. ചിത്രത്തിലെ മോഹന്ലാലിന്റെ രംഗങ്ങള് വെട്ടി മാറ്റിയെന്നാണ് ആരാധകര് ആരോപിക്കുന്നത്. മോഹന്ലാലിന് പകരം ഡ്യൂപ്പിനെ വച്ച് ചില രംഗങ്ങള് ചിത്രീകരിച്ച് സിനിമയില് ഉള്പ്പെടുത്തിയെന്നും ആരാധകര് ആരോപിക്കുന്നു.
ചിത്രത്തിലെ മോഹന്ലാലിന്റെ രംഗങ്ങള് വെട്ടിമാറ്റിയതില് വിമര്ശനുമായി കോസ്റ്റ്യൂമര് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തില് മോഹന്ലാലിന് പകരം അഭിനയിച്ചത് ഡ്യൂപ്പാണെന്നും റിപ്പോര്ട്ടുകളുണ്ടായിരുന്നു. മോഹന്ലാല് ആരാധകര്ക്കിടയില് നിന്നും വലിയ പ്രതിഷേധമാണ് ജയിലര് സംവിധായകന് നെല്സണെതിരെ ഉയരുന്നത്. ട്രെയിലറിലുണ്ടായിരുന്ന രംഗങ്ങള് ചിത്രത്തിലില്ലെന്നതും വിമര്ശിക്കപ്പെടുന്നുണ്ട്.
ഇതിനിടെ ചിത്രത്തിന്റെ ആക്ഷന് കൊറിയോഗ്രാഫര് ചേതന് ഡിസൂസയുടെ പ്രതികരണം വൈറലായി മാറുകയാണ്. തന്റെ പോസ്റ്റിന് താഴെ ഒരു ആരാധകന് പങ്കുവച്ച കമന്റിന് ചേതന് നല്കിയ മറുപടിയാണ് വൈറലാകുന്നത്. എന്തുകൊണ്ടാണ് മോഹന്ലാലിന്റെ സീനുകള് വെട്ടിക്കുറച്ചതെന്നും കാര് സീനില് അഭിനയിച്ചത് മോഹന്ലാലിന്റെ ഡ്യൂപ് ആണോ എന്നുമായിരുന്നു കമന്റ്. അതിന് ചേതന് നല്കിയ മറുപടി അത് അദ്ദേഹം തന്നെയാണെന്നായിരുന്നു.
ഇതോടെ സോഷ്യല് മീഡിയയിലെ ചര്ച്ചകള് മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. ചിലര് ചേതന്റെ വാക്കുകള് ഉള്ക്കൊണ്ട് വിമര്ശനങ്ങള് അതിരുകടന്നതായിരുന്നുവെന്ന് പറയുമ്പോള് മറ്റ് ചിലര് ചേതന് മുഖം രക്ഷിക്കാനായി പറയുന്നതാണെന്നും കാര് സീനിലുള്ളത് മോഹന്ലാല് അല്ലെന്ന് ആര്ക്കും മനസിലാകുമെന്നും വാദിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates