'അക്കൗണ്ടില്‍ എത്ര കിട്ടി, പെയ്ഡ് പ്രൊമോഷനാണോ?'; സിജെപി സമരത്തെ പിന്തുണച്ചു, കമന്റുകള്‍ കണ്ട് ഞെട്ടി: ഗൗരി കിഷന്‍

'സിനിമാ മേഖലയിലും പലരും ചോദിച്ചിട്ടുണ്ട്. എന്തിനാ വെറുതെ പ്രതികരിച്ച് ഇഷ്ടക്കേട് ഉണ്ടാക്കുന്നതെന്ന്'
Gouri Kishan
Gouri Kishanഫെയ്സ്ബുക്ക്
Updated on: 
1 min read

സിജെപിയുടെ നേതൃത്വിത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായെത്തിയ താരമായിരുന്നു ഗൗരി ജി കിഷന്‍. സോഷ്യല്‍ മീഡിയയിലൂടെ മാത്രമല്ല, മണ്ണിലിറങ്ങിയും പ്രതിഷേധത്തിനുള്ള പിന്തുണ ഗൗരി അറിയിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ഗൗരിയുടെ ചിത്രവും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

സിജെപി സമരത്തെ പിന്തുണച്ചതിന് പിന്നാലെ തനിക്ക് വന്ന പ്രതികരണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഗൗരി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗരി മനസ് തുറന്നത്. പ്രതികരണങ്ങള്‍ കണ്ട് ഞെട്ടിയിട്ടുണ്ടെന്നാണ് ഗൗരി പറയുന്നത്.

''ആ വിഷയത്തില്‍ പ്രതികരിച്ചപ്പോള്‍ കിട്ടിയ കമന്റുകള്‍ കണ്ട് ഞെട്ടിയിട്ടുണ്ട്. അക്കൗണ്ടില്‍ എത്ര കിട്ടി, പെയ്ഡ് പ്രൊമോഷന്‍ ആണോ? അങ്ങനെ ഒരുപാട് കമന്റുകള്‍. അണ്‍ഫോളോ ചെയ്ത് പോയവരുണ്ട്. അതില്‍ ഞാന്‍ ഓക്കെയാണ്. ഇതാണ് ഞാന്‍ എല്ലാവരേയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. ഫോട്ടോഷൂട്ടുകള്‍ മാത്രം കാണിക്കാനുള്ളതല്ല നമ്മുടെ സോഷ്യല്‍ മീഡിയ. ആളുകള്‍ പറയേണ്ടത് പറയും. അതുവിചാരിച്ച് വായും പൂട്ടി ഇരിക്കരുത് എന്നാണ് എന്റെ നിലപാട്'' ഗൗരി പറയുന്നു.

''സിനിമാ മേഖലയിലും പലരും ചോദിച്ചിട്ടുണ്ട്. എന്തിനാ വെറുതെ പ്രതികരിച്ച് ഇഷ്ടക്കേട് ഉണ്ടാക്കുന്നതെന്ന്. ചിലര്‍ നമ്മളെ പിടിച്ച് ലെഫ്റ്റ്, റ്റൈ് കള്ളിയില്‍പ്പെടുത്തി രാഷ്ട്രീയം കണ്ടെത്തും എന്നൊക്കെയാണ് അവര്‍ പറയുന്നത്. മനുഷ്യപക്ഷത്തു നിന്ന് നോക്കുമ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയ ഒരു സാഹചര്യമായതുകൊണ്ടാണ് ഈ വിഷയത്തില്‍ പ്രതികരിച്ചത്'' എന്നും ഗൗരി പറയുന്നു.

Gouri Kishan
സിനിമയില്‍ പോകണ്ടെന്ന് പറഞ്ഞ നാട്ടുകാരുണ്ട്, ഇപ്പോള്‍ നാട് അറിയപ്പെടുന്നത് എന്റെ പേരില്‍: കൈലാഷ്
Gouri Kishan
'ബിക്കിനി ഇടില്ലെന്ന് ശപഥം എടുത്തിരുന്നു; അമ്മയ്ക്ക് ഭയങ്കര വിഷമമായി'; വൈറല്‍ ലുക്കിനെക്കുറിച്ച് ഗായത്രി സുരേഷ്
Gouri Kishan
ദാവൂദ് ഇബ്രാഹിനെ തീര്‍ക്കാന്‍ പ്ലാനിട്ടിരുന്നു, കേന്ദ്ര അനുമതിയും കിട്ടി; പക്ഷെ കൊവിഡ് എല്ലാം നശിപ്പിച്ചു: മേജര്‍ രവി
Summary

Gouri Kishan recalls the responses she got after supporting CJP Protest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com