ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

നടി നിക്കി ഗല്‍റാണിയും നടന്‍ ആദിയും വിവാഹിതരാവുന്നു; വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍

ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരങ്ങള്‍ തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടി നിക്കി ഗല്‍റാണിയും നടന്‍ ആദി പിനിസെട്ടിയും വിവാഹിതരാവുന്നു. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. മാര്‍ച്ച് 24 നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. രണ്ടുപേരുടേയും കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരങ്ങള്‍ തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. 

ജീവിതത്തില്‍ പരസ്പരം ചേര്‍ത്തു നിര്‍ത്തുക എന്നതിലും മികച്ച കാര്യമില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞങ്ങള്‍ പരസ്പരം കണ്ടെത്തി. ഇപ്പോള്‍ ഇത് ഒഫീഷ്യലായി. ഈ ദിവസം ഞങ്ങള്‍ക്ക് വളരെ സ്‌പെഷ്യലാണ്. ഞങ്ങള്‍ രണ്ടു പേരുടേയും കുടുംബത്തിന്റെ സാന്നിധ്യത്തില്‍ വിവാഹനിശ്ചയം കഴിഞ്ഞു. ഒന്നിച്ചുള്ള പുതിയ യാത്രയില്‍ നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും തേടുകയാണ്. - നിക്കി ഗല്‍റാണി കുറിച്ചു. ഇരുവരുടേയും സിനിമയിലെ സുഹൃത്തുക്കളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്. 

2015ല്‍ പുറത്തിറങ്ങിയ യാഗവരയിനം നാ കാക്ക എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. തുടര്‍ന്ന് 2017 ല്‍ മറഗധ നാണയം എന്ന ചിത്രത്തിലും ഇരുവരേയും ഒന്നിച്ചു കണ്ടു. ഇരുവരും പ്രണത്തിലാണെന്ന് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT