വിഡിയോ ദൃശ്യം 
Entertainment

അഹാനയുടെ 'തോന്നല്' മില്യൺ ക്ലബ്ബിൽ; സംവിധായികയായി തിളങ്ങി താരം 

ഹനിയ നഫിസ ആണ് ഗാനം ആലപിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടി അഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് ആൽബം ‘തോന്നല്‘ കണ്ടത് പതിമൂന്ന് ലക്ഷത്തിലധികം പേർ. ഷെഫ് ആയി അഹാന തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ആൽബം മണിക്കൂറുകൾക്കകം ട്രെന്റിങ് ലിസ്റ്റിൽ ഇടംനേടി. 

ആ പഴയ റെസിപ്പി

അമ്മയുടെ രുചിയൂറുന്ന കേക്കിന്റെ സ്വാദ് നാവിലെത്തിയ മകൾ സ്റ്റാർ ഹോട്ടലിൽ ആ പഴയ റെസിപ്പി വീണ്ടും പരീക്ഷിക്കുകയാണ് തോന്നലിൽ. കുട്ടി താരമായ തെന്നൽ അഭിലാഷ് ആണ് ​അഹാനയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത്. ഷാഹിം സഫർ, അമിത് മോഹൻ, ഫർഹ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഗോവിന്ദ് വസന്ത ഈണമൊരുക്കിയ ആൽബത്തിനു വേണ്ടി ഷറഫു ആണ് വരികളെഴുതിയിരിക്കുന്നത്. ഹനിയ നഫിസ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവിയാണ്.

നാൻസി റാണി, അടി പുതിയ ചിത്രങ്ങൾ

‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് റിലീസ് ചെയ്ത മറ്റുചിത്രങ്ങൾ. നാൻസി റാണി, അടി എന്നിവയാണ് റിലീസിനൊരുങ്ങുന്ന അഹാന ചിത്രങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT