ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

അമ്മ സിന്ധുവിനൊപ്പം വർക്കൗട്ട് ചെയ്ത് അഹാന കൃഷ്ണ; ചിത്രങ്ങൾ പങ്കുവച്ച് താരം

ഇൻസ്റ്റ​ഗ്രാമിലൂടെ താരം തന്നെയാണ് അമ്മയുമായി വർക്കൗട്ട് ചെയ്ത കാര്യം പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രീര സൗന്ദര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് അഹാന കൃഷ്ണ. തന്റെ വർക്കൗട്ട് ചിത്രങ്ങളും വിഡിയോയുമെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.  ഇപ്പോൾ തനിക്കൊപ്പം വ്യായാമം ചെയ്യാൻ പുതിയ ഒരാളെ കൂടെ കൂട്ടിയിരിക്കുകയാണ് താരം. അമ്മ സിന്ധു കൃഷ്ണയാണ് അഹാനയ്ക്കൊപ്പം വർക്കൗട്ടിന് ഇറങ്ങിയത്. 

ഇൻസ്റ്റ​ഗ്രാമിലൂടെ താരം തന്നെയാണ് അമ്മയുമായി വർക്കൗട്ട് ചെയ്ത കാര്യം പങ്കുവച്ചത്. വർക്കൗട്ട് കഴിഞ്ഞു, ആരാണ് വർക്കൗട്ട് ആരംഭിച്ചതെന്നു നോക്കൂ എന്ന കുറിപ്പിൽ അമ്മയ്ക്കൊപ്പമുള്ള വർക്കൗട്ട് മിറർ സെൽഫിയാണ് താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കിയത്.  

അഹാന മാത്രമല്ല അച്ഛൻ കൃഷ്ണ കുമാറും സഹോദരിമായ ഇഷാനി, ദിയ, ഹൻസിക എന്നിവും ഫിറ്റ്നസിൽ വളരെ അധികം ശ്രദ്ധിക്കുന്നവരാണ്. ഒന്നിച്ചുള്ള വർക്കൗട്ട് വിഡിയോകളെല്ലാം ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 

രണ്ട് സിനിമകളാണ് അഹാനയുടേതായി ഈ വർഷം റിലീസിനൊരുങ്ങുന്നത്. ജോസഫ് മനു ജോസഫ് സംവിധാനം ചെയ്യുന്ന നാൻസി റാണി, പ്രശോഭ് വിജയന്റെ അടി എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു