അക്ഷയ് കുമാര്‍/ ഫയല്‍ ചിത്രം 
Entertainment

നടന്‍ അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി

ഞായറാഴ്ചയാണ് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിന് പിന്നാലെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മുന്‍കരുതല്‍ എന്ന നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് വിവരം പങ്കുവെച്ചത്. 

ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും എല്ലാവര്‍ക്കും നന്ദി, അത് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഞാന്‍ സുഖമായി ഇരിക്കുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മുന്‍കരുതല്‍ എന്ന നിലയില്‍ ഞാന്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. വീട്ടിലേക്ക് വേഗം തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ടേക്ക് കെയര്‍- അക്ഷയ് കുമാര്‍ കുറിച്ചു. 

ഞായറാഴ്ചയാണ് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. ഹോം ക്വാറന്റീനിലാണെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ടെസ്റ്റ് നടത്തണമെന്നും താരം അറിയിച്ചിരുന്നു. പുതിയ ചിത്രം രാമസേതുവിന്റെ ഷൂട്ടിങ്ങിനിടയിലാണ് രോഗം സ്ഥിരീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്‍കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ

CA/CMA വിദ്യാർഥികൾക്ക് അവസരം; ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 51 ഒഴിവ്