ആലപ്പി ലത്തീഫ് 
Entertainment

നടൻ ആലപ്പി ലത്തീഫ് അന്തരിച്ചു 

വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ടനും നാടകപ്രവർത്തകനുമായ ചുങ്കം പുത്തൻപുരയ്ക്കൽ ലത്തീഫ് (ആലപ്പി ലത്തീഫ്) അന്തരിച്ചു. 85 വയസ്സായിരുന്നു.  50-ലധികം സിനിമകളിൽ വേഷമിട്ട ആലപ്പി ലത്തീഫ് പിന്നീട് ആലപ്പുഴയിൽ വലിയകുളത്ത് പുരാവസ്തുവ്യാപാരം നടത്തുകയായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഖബറടക്കം ആലപ്പുഴ മസ്താൻപള്ളി കിഴക്കേ ജുമാമസ്ജിദിൽ നടന്നു.

തിരക്കഥാകൃത്ത് ശാരംഗപാണിയുമായുള്ള സൗഹൃദത്തിലൂടെയാണ് ലത്തീഫ് കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയോയിൽ എത്തുന്നത്. ഉദയ നിർമ്മിച്ച ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി എന്നീ ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടൽ ഫാസിൽ ചിത്രങ്ങളായ ഈറ്റില്ലം, മറക്കില്ലൊരിക്കലും എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ബീമ. മക്കൾ: ബീന, ഹാസ്ലിം, നൈസാം, ഷാഹിർ. മരുമക്കൾ: ഷാജി, കെ.എസ്. അനീഷ, മുംതാസ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21