അജ്ഞാതനൊപ്പം ബൈക്കിൽ അമിതാഭ് ബച്ചൻ/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

ബൈക്കിൽ കൃത്യസമയത്ത് എത്തിച്ച അജ്ഞാതന് നന്ദി അറിയിച്ച് അമിതാഭ് ബച്ചൻ; ഹെൽമെറ്റ് എവിടെ എന്ന് ആരാധകർ

ഷൂട്ടിങ് ലൊക്കേഷനിൽ സമയത്തെത്തിച്ചതിന് അജ്ഞാന് നന്ദി അറിയിച്ച് അമിതാഭ് ബച്ചൻ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡിൽ വളരെ കൃത്യനിഷ്ഠ പാലിക്കുന്ന നടനാണ് അമിതാഭ് ബച്ചൻ. സമയത്ത് ഷൂട്ടിങ് ലോക്കേഷനിൽ എത്തണമെന്നുള്ളത് അദ്ദേഹത്തിന് നിർബന്ധമാണ്. റിഭു ദാസ്‌​ഗുപ്ത സംവിധാനം ചെയ്യുന്ന 'സെക്ഷൻ 84'ന്റെ ഷൂട്ടിങ് ലോക്കേഷനിലേക്ക് കഴിഞ്ഞ ദിവസം അമിതാഭ് ബച്ചൻ വന്നത് ഒരു ബൈക്കിലാണ്. ട്രാഫിക്കിൽ പെട്ടുപോയ അദ്ദേഹത്തെ ഷൂട്ടിങ് ലൊക്കേഷനിൽ സമയത്ത് എത്തിച്ച അജ്ഞാതന് അദ്ദേഹം ഇൻസ്റ്റാ​ഗ്രാമിലൂടെ നന്ദിയും അറിയിച്ചു.

'റൈഡിന് നന്ദി സഹോദര, നിങ്ങൾ ആരാണെന്ന് അറിയില്ല. എന്നെ കൃത്യസമയത്ത് ജോലി സ്ഥലത്തെത്തിച്ച നിങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. അജ്ഞാതനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്ന ചിത്രവും കുറിപ്പിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. തൊപ്പിവെച്ച് മഞ്ഞ ടീ ഷർട്ടും ഷോട്ട്സും ആയിരുന്നു ബൈക്കിലെ അജ്ഞാതന്റെ വേഷം.

ഇൻസ്റ്റാ​ഗ്രാം കുറിപ്പിന് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇത്രയും നേരം അദ്ദേഹത്തിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്‌തു, ഫോട്ടോയും എടുത്തു എന്നിട്ടും അദ്ദേഹത്തിന്റെ പേരു ചോദിക്കാതിരുന്നത് മോശമായിപ്പോയി എന്നായിരുന്നു അമിതാഭ് ബച്ചന്റെ ചെറുമകൾ നേഹയുടെ കമന്റ്. അതേസമയം ഹെൽമെന്റ് വെക്കാതെയാണ് ഇരുവരും ബൈക്കിൽ യാത്ര ചെയ്‌തിരിക്കുന്നതെന്ന് ആരാധകരിൽ പലരും ചൂണ്ടിക്കാട്ടി. തൊപ്പി പോരാ ഹെൽമെറ്റ് നിർബന്ധമെന്നായിരുന്നു ഒരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT