ബാലചന്ദ്ര മേനോൻ (Balachandra Menon ) Facebook
Entertainment

'ഓരോ മൗനത്തിനും തങ്കത്തിന്റെ മൂല്യമുണ്ട്; കൃത്യ സമയത്ത് പ്രതികരിക്കും'; ബാലചന്ദ്ര മേനോൻ

സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ദുഷ്പ്രചാരണങ്ങൾ ശക്തമായി തുടരുന്നു

SREELAKSHMI P M, സമകാലിക മലയാളം ഡെസ്ക്

സമൂഹമാധ്യമങ്ങളിൽ വരുന്ന ദുഷ്പ്രചാരണങ്ങളോട് പ്രതികരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. താനുൾപ്പെട്ട കേസിൽ തനിക്ക് അനുകൂലമായി അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചിട്ടും തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ദുഷ്പ്രചാരണങ്ങൾ ശക്തമായി തുടരുന്നു. ഇത്തരത്തിൽ തനിക്കെതിരെ അസത്യപ്രചാരണങ്ങൾ നടത്തുന്നവർ അതിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

‘‘എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, അഭ്യുദയകാംക്ഷികളേ,

എനിക്കെതിരായ ദുഷ്പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴും തുടരുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാനുൾപ്പെടെ കേസ്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ എനിക്ക് അനുകൂലമായ ഒരു റഫറൽ റിപ്പോർട്ട് ബഹുമാനപ്പെട്ട കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന വസ്തുത നിലനിൽക്കുമ്പോഴും ഇത്തരത്തിൽ ദുഷ്പ്രചാരണം തുടരുന്നത് എന്നെ ദോഷകരമായി ബാധിക്കുന്നുണ്ട്.

ഈ പ്രവൃത്തി ചെയ്യുന്ന 'പ്രമോട്ടർമാരോട്' അതിൽ നിന്ന് പിന്മാറണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. എന്തുകൊണ്ടാണ് ഞാൻ പ്രതികരിക്കാത്തതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. കൃത്യമായ സമയം വരുമ്പോൾ ഞാൻ പ്രതികരിക്കും. അതുവരെയും മൗനത്തിന് തങ്കത്തിന്റെ മൂല്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സ്നേഹത്തോടെ, ബാലചന്ദ്ര മേനോൻ.’’https://www.samakalikamalayalam.com/chalachithram-film/2025/Jul/04/nivin-pauly-mamitha-baiju-gireesh-ad-new-movie

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു മുനീർ അറസ്റ്റിലായെന്നു വാർത്തകൾ വന്നിരുന്നു. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് മീനു മുനീറിനെ അറസ്റ്റ് ചെയ്തതും പിന്നീട് ജാമ്യത്തിൽ വിട്ടതെന്നുമായിരുന്നു വാർത്തകൾ. മിനു മുനീറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു. ‌എന്നാൽ തന്നെ അറസ്റ്റ് ചെയ്തു എന്ന വാർത്ത അസത്യമാണെന്നും റീച്ചുകൂട്ടാൻ വേണ്ടിയാണ് മാധ്യമങ്ങൾ തന്റെ ചിത്രങ്ങളോടൊപ്പം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതെന്നുമാണ് മീനു മുനീർ വിശദീകരിച്ചത്.

Actor and director Balachandra Menon has responded to the negative publicity on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; യുവതി അപകട നില തരണം ചെയ്തു

JEE Main 2026:പരീക്ഷയിൽ കാൽക്കുലേറ്റർ ഉപയോഗിക്കാമോ? ആശയക്കുഴപ്പം പരിഹരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

SCROLL FOR NEXT