ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളിയും മമിതയും; 'ബത്‌ലഹേം കുടുംബ യൂണിറ്റു'മായി ഗിരീഷ് എ.ഡി

പ്രേമലുവിനു ശേഷം ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണിത്
Bhavana studios's New Movie Bathlahem Kudumba Unit's cast and crew
ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍,നിവിന്‍ പോളി,മമിത ബൈജു (Bhavana studios's New Movie Bathlahem Kudumba Unit)Faceboook
Updated on
1 min read

മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഭാവന സ്റ്റുഡിയോസിന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ 'ബത്ലഹേം കുടുംബ യൂണിറ്റി'ൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ ചിത്രമാണിത്. പ്രേമലു, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ , ഐ ആം കാതലൻ തുടങ്ങീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയാണ് ഈ ചിത്രത്തിന്‍റേയും സംവിധായകൻ.

Bhavana studios's New Movie Bathlahem Kudumba Unit's cast and crew
'എന്തിനാ വീണ്ടും ഇതൊക്കെ ഓർമിപ്പിക്കുന്നേ?' 'പ്രഭാസിനോട് ഈ ചതി വേണ്ടായിരുന്നു'; ആദിപുരുഷ് 8കെ വിഡിയോയ്ക്ക് ട്രോൾ പൂരം

'കുമ്പളങ്ങി നൈറ്റ്സ്' മുതല്‍ 'പ്രേമലു' വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയവയാണ്. ബത്ലഹേം കുടുംബ യൂണിറ്റെന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ്. റൊമാന്‍റിക് കോമഡി ജോണറിലാണ് ചിത്രം പ്രേകഷകരുടെ മുന്നിലെത്തുക.

Bhavana studios's New Movie Bathlahem Kudumba Unit's cast and crew
'നമ്മൾ 'കഴിവുള്ള' കുറ്റവാളികളെ സ്നേഹിക്കുന്നതായി തോന്നുന്നു, സ്വീറ്റ്'; വിഘ്നേഷിനും നയൻതാരയ്ക്കുമെതിരെ ​ഗായിക ചിന്മയി

വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം, അജ്മൽ സാവിന്‍റേതാണ് ഛായാഗ്രഹണം, ആകാശ് ജോസഫ് വർഗ്ഗീസാണ് എഡിറ്റർ. സെപ്റ്റംബറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത്. ഭാവന റിലീസ് ആണ് വിതരണം. പിആർഒ: ആതിര ദിൽജിത്ത്.

Summary

Nivin Pauly and Mamita are teaming up for Bhavana Studios' sixth film, Bathlahem Kudumba Unit. Girish A.D. is the director.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com