'എന്തിനാ വീണ്ടും ഇതൊക്കെ ഓർമിപ്പിക്കുന്നേ?' 'പ്രഭാസിനോട് ഈ ചതി വേണ്ടായിരുന്നു'; ആദിപുരുഷ് 8കെ വിഡിയോയ്ക്ക് ട്രോൾ പൂരം

ജയ് ശ്രീറാം എന്ന പാട്ടിന്റെ 8 കെ വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
Adipurush
ആദിപുരുഷ് (Adipurush)വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

കഴിഞ്ഞ ദിവസമാണ് രൺബീർ കപൂർ നായകനായെത്തുന്ന രാമായണയുടെ ആദ്യ ​ഗ്ലിംപ്സ് വിഡിയോ പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ വിഡിയോ തരം​ഗമായി മാറുകയും ചെയ്തു. ഇതിന് പിന്നാലെ പ്രഭാസ് നായകനായെത്തിയ ആദിപുരുഷ് എന്ന ചിത്രം വീണ്ടും ട്രോളുകളിൽ ഇടം നേടുകയാണ്. ചിത്രത്തിലെ ജയ് ശ്രീറാം എന്ന പാട്ടിന്റെ 8 കെ വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ആദിപുരുഷ് വീണ്ടും ട്രോളുകളിൽ നിറയുന്നത്. ടീ സീരിസ് ആണ് ആദിപുരുഷ് നിർമിച്ചിരിക്കുന്നത്. 8 കെ വിഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും നിറയുന്നുണ്ട്. ഇത്ര അസൂയ പാടില്ലെന്നും പ്രഭാസിനോട് ഈ ചതി വേണ്ടിയിരുന്നില്ലെന്നുമാണ് കമന്റുകൾ‌. ഒന്നു മറന്ന് വരുമ്പോൾ വീണ്ടും ഓർമിപ്പിച്ച് പ്രഭാസിന്റെ വില കളയല്ലേയെന്നും കമന്റുകൾ ഉണ്ട്.

Adipurush
'സീതയാക്കാന്‍ വേറെ ആരേയും കിട്ടിയില്ലേ? സായ് പല്ലവിക്കു ലുക്ക് പോര'; നല്ലത് ആ യുവനടിയെന്ന് സോഷ്യല്‍ മീഡിയ

പ്രഭാസിന്റെ കരിയറിൽ ആരാധകർ വലിയ പ്രതീക്ഷയോടെ കണ്ട ചിത്രമായിരുന്നു ആദിപുരുഷ്. എന്നാൽ സിനിമ പ്രതീക്ഷിച്ചത്ര നിലവാരത്തിൽ എത്തിയില്ല. മോശം വിഎഫ്എക്സും നിലവാരമില്ലാത്ത ഡയലോഗുകളും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

Adipurush
'നമ്മൾ 'കഴിവുള്ള' കുറ്റവാളികളെ സ്നേഹിക്കുന്നതായി തോന്നുന്നു, സ്വീറ്റ്'; വിഘ്നേഷിനും നയൻതാരയ്ക്കുമെതിരെ ​ഗായിക ചിന്മയി

രാവണനായി സെയ്ഫ് അലി ഖാനും സീതയായി കൃതി സനോണും ആണ് ചിത്രത്തിലെത്തിയത്. 550 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. എന്നാൽ 393 കോടി മാത്രമേ ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് നേടാനായുള്ളൂ.

Summary

T Series re shares Prabhas starrer Adipurush movie song right after Ramayana first glimpse.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com