ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

നടി അഞ്ജലി നായർ വിവാഹിതയായി, വരൻ അജിത് രാജു; ചിത്രങ്ങൾ

അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

ടി അഞ്ജലി നായർ വിവാഹിതയായി. സിനിമ സഹസംവിധായകനും പരസ്യചിത്ര സംവിധായകനുമായ അജിത് രാജുവാണ് വരന്‍. കഴിഞ്ഞ നവംബർ 21 ന് അടുത്ത കുടുംബാ​ഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹം. അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത പങ്കുവച്ചത്. 

ഒരു വർഷത്തെ സൗഹൃദമുണ്ടായിരുന്നെന്നും ഒന്നിച്ച് മുന്നോട്ടു പോകാമെന്നു തോന്നിയതോടെയാണ് വിവാഹത്തിലേക്ക് എത്തിയതെന്നു  അഞ്ജലി വനിതയ്ക്ക് നൽകി അഭിമുഖത്തിൽ പറയുന്നു. ഇരുവരുടേയും രണ്ടാം വിവാഹമാണ്. സംവിധായകൻ അനീഷ് ഉപാസനയുമായുള്ള വിവാഹത്തിൽ അഞ്ജലിക്ക് ആവണി എന്നു പേരുള്ള മകളുണ്ട്. അജിത്ത് രാജുവിനും ആദ്യ വിവാഹത്തിൽ രണ്ടു മക്കളുണ്ട്. കുഞ്ഞുങ്ങൾക്കൊപ്പമുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവര്‍ത്തിച്ചിരുന്നു. തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി വേഷങ്ങൾ ചെയ്തു. വെനീസിലെ വ്യാപാരി, അഞ്ച് സുന്ദരികള്‍, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്‍, ഒപ്പം തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് ഒടുവില്‍ വേഷമിട്ടത്. നാൽപത്തിയൊന്ന് എന്ന ചിത്രത്തിൽ ലാൽ ജോസിന്റെ സഹസംവിധായകനായിരുന്നു തിരുവില്വാമല സ്വദേശിയായ അജിത് രാജു. ഇപ്പോൾ ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT