വിവാഹവേളയിൽ ആന്റണി വർ​ഗീസും അനീഷയും/ ഫേയ്സ്ബുക്ക് 
Entertainment

പ്രണയസാഫല്യം, ആന്റണി വർ​ഗീസ് വിവാഹിതനായി, ചിത്രങ്ങൾ

വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ആന്റണി വർ​ഗീസ് വിവാഹിതനായി. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം. 

സ്കൂൾകാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്നു ഇരുവരും. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ് അനീഷ. സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷൻ ഉണ്ടാകും. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിവാഹചിത്രങ്ങൾ. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. 

വിവാഹനിശ്ചയത്തിന്റേയും ഹൽദി ചടങ്ങുകളിലേയും ചിത്രങ്ങളും ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ അങ്കമാലി ഡയറീസ്’ എന്ന കന്നി ചിത്രത്തിൽ തന്നെ നിൻസെന്റ് പെപ്പേ എന്ന ശ്രദ്ധേയ കഥാപാത്രം ചെയ്താണ് ആന്റണി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇതിനുപിന്നാലെ താരത്തിന് പെപ്പേ എന്ന വിളിപ്പേരും സ്വന്തമായി. അജഗജാന്തരം, ജാൻ മേരി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ആരവം എന്നിങ്ങനെ നീളുന്നു അണിയറയിൽ ഒരുങ്ങുന്ന പെപ്പേയുടെ സിനിമാ വിശേഷങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

യൂണിറ്റിന് 5.18 നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് 300 MW വൈദ്യുതി വാങ്ങും; കായംകുളത്ത് ബാറ്ററി സ്റ്റോറേജ്; പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

പാലങ്ങളും റോഡുകളും അപൂർണ്ണം; ദേശീയപാത 66 നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു