ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'വീണ്ടും വാഴാലിക്കാവിൽ', അജ​ഗജാന്തരം ലൊക്കേഷനിലേക്ക് ആന്റണി വർ​ഗീസിന്റെ യാത്ര; വിഡിയോ

തൃശൂർ ജില്ലയിലെ വാഴാലിക്കാവായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ

Author : സമകാലിക മലയാളം ഡെസ്ക്

ന്റണി വർ​ഗീസിനെ പ്രധാനകഥാപാത്രമാക്കി ഒരുക്കിയ സിനിമയാണ് അജ​ഗജാന്തരം. ക്ഷേത്രോത്സവം പശ്ചാത്തലമാക്കിയൊരുങ്ങിയ ചിത്രം വൻ വിജയമായിരുന്നു. ഇപ്പോൾ അജ​ഗജാന്തരം ലൊക്കേഷനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടൻ ആന്റണി വർ​ഗീസ്. തൃശൂർ ജില്ലയിലെ വാഴാലിക്കാവായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. വാഴാലിക്കാവിലെത്തിയതിന്റെ വിഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

വയലുകൾക്കു നടുവിലുള്ള ചെറിയ അമ്പലമാണ് വാഴാലിക്കാവിലേത്. ചുവന്ന മുണ്ട് ഉടുത്തു എത്തി അമ്പലത്തിൽ കയറുന്ന ആന്റണി വർ​ഗീസിനെയാണ് വിഡിയോയിൽ കാണുന്നത്. 'അജഗജാന്തരത്തിന് ശേഷം വീണ്ടും വാഴാലിക്കാവിലേക്ക്' എന്നു കുറിച്ചുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജ​ഗജാന്തരം പൂർണമായി ക്ഷേത്രോത്സവത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. ഒരു ഉത്സവ പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടര്‍ന്ന് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.  അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബുമോന്‍ അബ്!ദുസമദ്, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആന്‍ണി വര്‍ഗീസിന്റെ കരിയറില്‍ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായിരുന്നു അജഗജാന്തരം. ആഗോളതലത്തില്‍ 36 കോടി ചിത്രം കളക്ട് ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം