വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'പെപ്പേ' വിവാഹിതനാകുന്നു; കല്യാണം ഞായറാഴ്ച അങ്കമാലിയിൽ 

അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയതാരം നടൻ ആന്റണി വർഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. ഓ​ഗസ്റ്റ് 8 ഞായറാഴ്ച ആണ് വിവാഹം. 

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹ നിശ്ചത്തിന്റെയും ഹൽദി ആഘോഷത്തിന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. 

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ അങ്കമാലി ഡയറീസ്’ എന്ന കന്നി ചിത്രത്തിൽ തന്നെ നിൻസെന്റ് പെപ്പേ എന്ന ശ്രദ്ധേയ കഥാപാത്രം ചെയ്താണ് ആന്റണി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇതിനുപിന്നാലെ താരത്തിന് പെപ്പേ എന്ന വിളിപ്പേരും സ്വന്തമായി. അജഗജാന്തരം, ജാൻ മേരി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ആരവം എന്നിങ്ങനെ നീളുന്നു അണിയറയിൽ ഒരുങ്ങുന്ന പെപ്പേയുടെ സിനിമാ വിശേഷങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍മന്ത്രി അബ്ദുറഹിമാനെ പ്രതി ചേര്‍ക്കാന്‍ ഉത്തരവ്

ഫുട്‌ബോളിലും ഇന്ത്യ- പാക് പോര്; സാഫ് കപ്പില്‍ പത്താം കിരീടം ലക്ഷ്യം, ഇന്ത്യ ഇന്നിറങ്ങും

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!!

Today's Rashi Phalam November 17 | സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ അവസരം, യാത്രയിൽ ജാഗ്രത പുലർത്തുക

'ജയിലില്‍നിന്ന് ജീവനോടെ തിരിച്ചെത്തിയേക്കില്ല'; ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യതയെന്ന് ഇമ്രാന്‍ ഖാന്‍