ചിത്രം: ഫോസിബുക്ക് 
Entertainment

ജെല്ലിക്കെട്ട് കാളയുമായി മൽപ്പിടുത്തം; അപ്പാനി ശരത്തിന്റെ ചിത്രങ്ങൾ 

താരത്തിന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഭാഗമായുള്ള പഴനിയിലെ പരിശീലന ചിത്രങ്ങളാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

ജെല്ലിക്കെട്ട് കാളയുമായി യുവതാരം അപ്പാനി ശരത്ത് മൽപ്പിടുത്തം നടത്തുന്ന ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ച. താരത്തിന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഭാഗമായുള്ള പഴനിയിലെ പരിശീലന ചിത്രങ്ങളാണ് ഇത്. വിനോദ് ഗുരുവായൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അപ്പാനി ശരത് നായകനാകുന്നത്. 

മാട എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. ജെല്ലിക്കെട്ട് കാളയുമായിട്ടുള്ള പരിശീലനം തന്റെ അഭിനയജീവിതത്തിലെ വലിയ വെല്ലുവിളിയാണെന്ന് അപ്പാനി ശരത്ത് പറഞ്ഞു. "വന്യമൃഗങ്ങളെപ്പോലും നമുക്ക് പരിശീലിപ്പിച്ചെടുക്കാം. പക്ഷേ ജെല്ലിക്കെട്ട് കാളകൾ പേടിപ്പിക്കുന്നവയാണ്. അടുത്തേക്ക് ചെല്ലാൻ പോലും പേടിയാണ്. ജീവൻ പണയംവെച്ചാണ് ഞാൻ കാളകളുടെ അടുത്തേക്ക് ചെല്ലുന്നത്. വലിയ വെല്ലുവിളിയാണ്. പക്ഷേ ഞാൻ ചെയ്യും. അത്രയ്ക്കും ആത്മവിശ്വാസമുണ്ട്", ശരത്ത് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'